Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ മരണപ്പെടുന്നവരുടെ ബന്ധുക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം,മുന്നറിയിപ്പുമായി കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി

February 10, 2022

February 10, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിൽ വർഷങ്ങളായി ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്നവരാണ് കെ.സി.സി.സിക്ക് കീഴിലെ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി.വിവിധ കാരണങ്ങളാൽ മരണപ്പെടുന്നവരുടെ നൂറു കണക്കിന് മൃതദേഹങ്ങൾ ഈ കമ്മറ്റിക്ക് കീഴിൽ ഇതുവരെ നാട്ടിലേക്കയച്ചിട്ടുണ്ട്.എന്നാൽ ചില സന്ദർഭങ്ങളിൽ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിൽ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ മരിച്ചവരുടെ ബന്ധുക്കളും ജോലി ചെയ്തിരുന്ന സ്ഥാപന അധികൃതരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കമ്മറ്റി ഭാരവാഹികൾ ഓർമിപ്പിച്ചു.

മരിച്ചവരുടെ റെസിഡന്റ്‌സ് പെർമിറ്റ് ഓൺലൈൻ വഴി കമ്പനി പി.ആർ.ഒമാർ അപ്പോൾ തന്നെ റദ്ദാക്കുന്നത്  നടപടി ക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസ്സമുണ്ടാക്കുന്നതായി ഇവർ വ്യക്തമാക്കുന്നു.വിസ റദ്ദാക്കുന്നതിന് മുമ്പ് ആരോഗ്യവകുപ്പ്,സി.ഐ.ഡി,ഖത്തറിലെ ഇന്ത്യൻ എംബസി എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.റെസിഡൻസ് പെർമിറ്റ് റദ്ദാക്കുന്നതോടെ ഇതിനെല്ലാം പ്രയാസങ്ങൾ നേരിടും.അതിനാൽ ഇത്തരം നടപടിക്രങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ റെസിഡൻസ് പെർമിറ്റ് റദ്ദാക്കാവൂ എന്ന് കമ്മറ്റി ഭാരവാഹികൾ ഓർമിപ്പിച്ചു.അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി ചെയർമാൻ മഹബൂബ് നാലകത്ത്,ജനറൽ കൺവീനർ ഖാലിദ് (കല്ലു ) എന്നിവർ സമൂഹമാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും മറ്റു നടപടിക്രമങ്ങൾക്കുമായി എല്ലാ സഹായങ്ങളും തുടർന്നും ഉണ്ടാവുമെന്നും ഇവർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News