Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ കെ.എം.സി.സി സ്ഥാപക നേതാവായിരുന്ന ആർ.ഒ അബ്ദുൽ കലാം ഹാജി നാട്ടിൽ നിര്യാതനായി

March 02, 2022

March 02, 2022

ദോഹ : ഖത്തറിലെ ആദ്യകാല പ്രവാസിയും ഖത്തർ കെ.എം.സി.സി സ്ഥാപക നേതാവുമായ തൃശൂർ പാലുവായ് സ്വദേശി ആർ.ഒ അബ്ദുൽ കലാം ഹാജി(85) നാട്ടിൽ നിര്യാതനായി.രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. യാത്രാ സൗകര്യങ്ങളും വലിയ വികസനവും പരിമിതമായ ഖത്തറിലെ ആദ്യകാലത്ത് സാമൂഹ്യപ്രവർത്തനങ്ങൾക്കായി ഓടി നടന്ന് പ്രയത്നിച്ച മഹത്‌വ്യക്തിത്വമായിരുന്നു.
 
കെ.എം.സി.സിയുടെ ആദ്യകാല രൂപമായ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കെ.എം.സി.സി നിലവിൽ വന്നപ്പോൾ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,സി.എച്ച്. മുഹമ്മദ് കോയ, ഇ. അഹമ്മദ്,പി.സീതിഹാജി,പി.കെ.കുഞ്ഞാലിക്കുട്ടി,ഇ. ടി.മുഹമ്മദ് ബഷീർ  തുടങ്ങിയ  മുസ്ലിം ലീഗ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഭാര്യ. ആമിനകുട്ടി, മക്കൾ : ഫറാസ്, ഫൈഹ.മരുമകൻ മെഹബൂബ് ഖത്തറിലുണ്ട്.
ഖബറടക്കം ഇന്ന് 4 മണിക്ക് പാലുവായ് പള്ളി ഖബസ്ഥാനിൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News