Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറും ഇറാനും ചർച്ച നടത്തി, വ്യോമയാന മേഖലയിൽ കൂടുതൽ സഹകരണത്തിന് ധാരണ

April 12, 2022

April 12, 2022

ടെഹ്‌റാൻ : ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അൽ സുലൈത്തിയും, ഇറാൻ നഗരകാര്യ മന്ത്രി റുസ്തം ഗാസെമിയും കൂടിക്കാഴ്ച്ച നടത്തി. ഖത്തറിന് പുതുതായി അനുവദിക്കപ്പെട്ട ദോഹ ഫ്ലൈറ്റ് ഇൻഫോർമേഷൻ റീജിയനും, ഇറാന്റെ ടെഹ്‌റാൻ ഫ്ലൈറ്റ് ഇൻഫോർമേഷൻ റീജിയനും തമ്മിലുള്ള സഹകരണത്തെ പറ്റിയുള്ള നയതന്ത്ര കരാറിൽ ഇരുമന്ത്രിമാരും ഒപ്പുവെച്ചു. ഇരുരാജ്യങ്ങൾക്കും ഇടയിലെ വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കാനും ധാരണയായി.


നവംബറിൽ നടക്കുന്ന ഫുട്‍ബോൾ ലോകകപ്പിനെ മുൻനിർത്തി, ഗതാഗതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ചയിൽ വിഷയമായത്. നേരത്തെ, ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിൽ ഇറാൻ ഖത്തറിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. രണ്ട് രാജ്യങ്ങളിലെയും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയുടെ ഭാഗമായി. നിലവിലുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റി, കടൽ മാർഗമുള്ള ചരക്കുനീക്കം സുഗമമാക്കാനും, തുറമുഖങ്ങൾക്കിടയിൽ കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കാനും ഇറാനും ഖത്തറും തീരുമാനിച്ചു.


Latest Related News