Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഇന്ത്യ - ജിസിസി കോൺഫറൻസിൽ ഖത്തർ പങ്കെടുത്തു

November 13, 2021

November 13, 2021

ദുബൈ : എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ ഒരുക്കിയ ഇന്ത്യ-ജിസിസി ബിസിനസ് കോൺഫറൻസിൽ ഖത്തർ പ്രതിനിധി പങ്കെടുത്തു. കമ്മീഷണർ ജനറൽ നാസർ ബിൻ മുഹമ്മദ്‌ അൽ മുഹന്നദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടിയിൽ സാന്നിധ്യമറിയിച്ചത്. ഇന്ത്യക്കും ഖത്തറിനും ഇടയിലുള്ള കച്ചവട, നിക്ഷേപ, വ്യവസായ സാധ്യതകളെ കുറിച്ചാണ് കോൺഫറൻസിൽ ചർച്ച നടന്നത്. നാഷണൽ വിഷൻ 2030 യിലേക്കുള്ള ഖത്തറിന്റെ യാത്രയെ വിശദമായി വിവരിക്കുന്ന പ്രത്യേകവേദിയാണ് എക്സ്പോയിൽ ഖത്തർ ഒരുക്കിയിട്ടുള്ളത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പ് അടക്കമുള്ള പ്രോജക്ടുകളുടെ ബ്ലൂ പ്രിന്റും പവലിയനിൽ തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം, രാജ്യത്തെത്തുന്ന നിക്ഷേപകർക്കുള്ള അവസരങ്ങളെ പറ്റി വിശദമായി അറിയാനും പവലിയനിൽ സൗകര്യമുണ്ട്.


Latest Related News