Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഒമിക്രോൺ കോവിഡ് കാരണം രാജ്യത്ത് ഒരാളെ പോലും ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യേണ്ടിവന്നിട്ടില്ല, ഖത്തർ ആരോഗ്യവിദഗ്ദൻ

December 24, 2021

December 24, 2021

ദോഹ : ലോകത്തിന്റെ നാനാഭാഗത്തും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ, ആശ്വാസമേകുന്ന വാക്കുകളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ മേധാവി. ഒമിക്രോൺ കേസുകൾ ഗുരുതരമാവുന്ന സ്ഥിതിവിശേഷം രാജ്യത്ത് ഇതുവരെ രൂപപ്പെട്ടിട്ടില്ലെന്നും, രോഗികൾ വീട്ടിൽ ഇരുന്ന് തന്നെയാണ് ചികിത്സ തേടുന്നതെന്നും പകർച്ചവ്യാധി വകുപ്പ് തലവൻ ഡോക്ടർ അബ്ദുൾ ലത്തീഫ് അൽ ഖാൽ അറിയിച്ചു. ഖത്തർ ടീവിക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഖാൽ ഒമിക്രോണിനെ പറ്റി കൂടുതൽ വിവരങ്ങൾ നൽകിയത്. 

'അമേരിക്കയിൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളിൽ നാലിൽ മൂന്ന് ഭാഗവും ഒമിക്രോൺ വകഭേദമാണ്. വൈകാതെ ഒമിക്രോൺ കൂടുതൽ പടരും' - ഡോക്ടർ അഭിപ്രായപ്പെട്ടു. ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗം ബൂസ്റ്റർ ഡോസ് ആണെന്ന് ആവർത്തിച്ച ഡോക്ടർ, രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസമായവർ വേഗം തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം എന്നപേക്ഷിച്ചു. മാസ്ക് അടക്കമുള്ള സുരക്ഷാ മുൻകരുതലുകളുടെ കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്നും ഡോക്ടർ ഓർമിപ്പിച്ചു.


Latest Related News