Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കോവിഡ് വ്യാപനം കുറയുന്നു,ഖത്തറിലെ ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലേക്ക്

October 13, 2021

October 13, 2021

ദോഹ : കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെ ഖത്തറിലെ ആരോഗ്യമേഖല പഴയ പ്രവർത്തന രീതിയിലേക്ക് മടങ്ങിയെത്തുന്നു. ആരോഗ്യകേന്ദ്രങ്ങളിൽ ഇനി മുതൽ നേരിട്ടുള്ള പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നാലാം ഘട്ട ഇളവുകളുടെ ഭാഗമായാണ് ആശുപത്രികളിൽ എല്ലാ സേവനങ്ങളും പുനഃസ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു. 

ആകെ 28 ആരോഗ്യകേന്ദ്രങ്ങളാണ് ഖത്തറിൽ ഉള്ളത്. ഇവയിൽ 27 കേന്ദ്രങ്ങളും പൂർവസ്ഥിതിയിലേക്ക് മടങ്ങി. റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ മാത്രമാണ് ഈ പട്ടികയിൽ ഉൾപ്പെടാത്തത്. കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക ഇടമായി ഈ ആശുപത്രിയെ മാറ്റിയതാണ് കാരണം. രോഗികൾക്ക് ആശുപത്രിയിൽ നേരിട്ടെത്തി ചികിത്സ തേടാനുള്ള സാഹചര്യം ഉണ്ടെങ്കിലും, ഇതോടൊപ്പം തന്നെ ഓൺലൈൻ പരിശോധനയും തുടരും. ആശുപത്രിയിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും, ആശുപത്രിയിലെ ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്റ്റ്‌ നടത്തുമെന്നും അധികൃതർ അറിയിച്ചു.


Latest Related News