Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വൃക്ഷത്തൈ നടൽ, ഖത്തറിന് ഗിന്നസ് വേൾഡ് റെക്കോർഡ്

October 30, 2021

October 30, 2021

ദോഹ: ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ച് ഖത്തർ. ഒരേ സമയം ഏറ്റവും കൂടുതൽ രാജ്യക്കാർ മരംവെച്ചുപിടിപ്പിച്ചതിലൂടെയാണ് ഖത്തർ റെക്കോർഡ് സ്വന്തമാക്കിയത്. റോഡുകളും പൊതുഇടങ്ങളും മനോഹരമാക്കാനായി സൂപ്പർ വൈസറി കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ 66 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. 

2019 ലാണ് ഖത്തർ ഈ പരിപാടി ആരംഭിച്ചത്. 10 ലക്ഷത്തോളം വൃക്ഷത്തൈകൾ നടാനാണ് സൂപ്പർ വൈസറി കമ്മിറ്റിയുടെ തീരുമാനം. റെക്കോർഡ് നേട്ടത്തിന്റെ ഭാഗമാവാൻ നിരവധി ഇന്ത്യൻ പൗരന്മാർക്കും അവസരം ലഭിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ് കമ്മറ്റിയുടെ വിധികർത്താക്കളായ അലൻ പിക്സ്ലിയും, ലൂയിസ് ടോംസും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒക്ടോബർ 9 ന് ദുഖാൻ റോഡിലാണ് മരംനടീൽ അരങ്ങേറിയത്. 


Latest Related News