Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ നിന്ന് ചികിത്സക്കായി നാട്ടിൽ പോയ തിരുവല്ല സ്വദേശി നിര്യാതനായി

October 13, 2021

October 13, 2021

ദോഹ: ഖത്തറില്‍ പ്രവാസിയായിരുന്ന തിരുവല്ല കുറ്റപ്പുഴ പള്ളത്തില്‍ പി വി എബ്രഹാം ( 61-സണ്ണി) ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി.  ഖത്തർ സിവില്‍ ഏവിയേഷനിൽ ഉദ്യാഗസ്ഥനായിരുന്നു. കിഡ്നി സംബന്ധമായ അസുഖം മൂലം കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടില്‍ ചികിത്സയിലായിരുന്നു. തിരുവല്ല മാര്‍ത്തോമ കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്നു.

ഭാര്യ: ബെസ്സി എബ്രഹാം. മക്കള്‍: എബിന്‍, ജിബിന്‍. ഫ്രണ്ട്്‌സ് ഓഫ് തിരുവല്ല പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഭവനത്തിലെ ശൂശ്രൂഷകള്‍ക്കു ശേഷം 2 മണിക്ക് കിഴക്കന്‍മുത്തൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയില്‍ നടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

ഖത്തർ സിറ്റി എക്സ്ചേഞ്ചിൽ ഇന്നത്തെ വിനിമയ നിരക്ക് ഒരു ഖത്തർ റിയാലിന് 20.50-ആപ് 20.56  


Latest Related News