Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
കോവിഡ് ലക്ഷണങ്ങളുള്ള വയോധികർക്ക് ബ്രുഫൻ വേദനസംഹാരി നൽകരുത്, ഖത്തർ ആരോഗ്യ വിദഗ്ദ

January 14, 2022

January 14, 2022

ദോഹ : കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വയോധികർക്ക് ബ്രുഫൻ (brufen) വേദനസംഹാരി നൽകുന്നത് ഉചിതമല്ലെന്ന് ഡോക്ടർ  മുന അൽ മസ്ലമാനി. ഖത്തർ ടീവിയിലെ പരിപാടിക്കിടെയാണ് ഡോക്ടർ വേദനസംഹാരികളെ കുറിച്ച് പരാമർശിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളും, കിഡ്നി സംബന്ധ അസുഖങ്ങളും ഉള്ളവരിൽ ബ്രുഫൻ ഗുളികകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പും ഡോക്ടർ നൽകി. 

തലവേദന, പല്ല് വേദന, പേശീകളിലെ വേദന എന്നിവയ്ക്ക് ഖത്തറിൽ സാധാരണമായി ഉപയോഗിക്കുന്ന വേദനസംഹാരികളിൽ ഒന്നാണ് ബ്രുഫൻ. ഈ നിർദ്ദേശത്തിനൊപ്പം, ഒമിക്രോൺ കോവിഡും സാധാരണ കോവിഡും തമ്മിലുള്ള വ്യത്യാസങ്ങളും ഡോക്ടർ മസ്ലമാനി വിശദീകരിച്ചു. പനി, തലവേദന, ചുമ, ക്ഷീണം, പേശി വേദന എന്നിവ എല്ലാ തരം കോവിഡുകൾക്കും പൊതുവായി ഉളള ലക്ഷണങ്ങൾ ആണെന്നും, അസഹനീയമായ തൊണ്ട വേദന ഒമിക്രോണിന്റെ ലക്ഷണമാണെന്നും ഡോക്ടർ അറിയിച്ചു. സാധാരണ കോവിഡും ഡെൽറ്റ വകഭേദവും ശ്വാസകോശത്തെ ബാധിക്കുമ്പോൾ, ഒമിക്രോൺ ബാധിക്കുന്നത് തൊണ്ടക്കുഴലിനെയാണ്.


Latest Related News