Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ  കോവിഡ് ഭേദമാകുന്നവരുടെ എണ്ണം കൂടുന്നു,ഇന്ന് മരിച്ചവരിൽ രണ്ടു മലയാളികൾ 

April 24, 2021

April 24, 2021

ദോഹ :ഖത്തറിൽപ്രതിദിന കോവിഡ് നിരക്ക് വീണ്ടും കുറഞ്ഞു.കഴിഞ്ഞ ആഴ്ച തുടക്കത്തിലെ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കിലും കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന 5 പേരാണ് മരിച്ചത്.

 45, 56, 59,69,69 വയസ്സുള്ളവരാണ് ഇന്ന് മരണപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ രണ്ടു പേർ മലയാളികളാണ്.ജമാൽ,അശോകൻ എന്നിവരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്  മരിച്ച മലയാളികൾ.കർണാടക സ്വദേശിയായ അഷ്റഫും മരിച്ചവരിൽ ഉൾപെടും. .രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 412  ആയി.

718   പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഇതിൽ   553 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേർ വിദേശ യാത്ര കഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തിയവരാണ്.  21,104  പേരാണ് ഇനി ചികിത്സയിലുള്ളത്.
1,513  പേരാണ് രോഗമുക്തി നേടിയത്.ഇതോടെ ആകെ രോഗമുക്തി നേടിയവർ  179,974.   ആയി.
18പേരെയാണ് പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചത്.ഇതോടെ ഗുരുതരാവസ്ഥയിൽ തുടരുന്നവരുടെ എണ്ണം  435  ആയി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News