Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ കോവിഡ് കാരണം മരിച്ച മൂന്നു വയസ്സുള്ള കുട്ടിക്ക് ജനിതക രോഗങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം

September 30, 2021

September 30, 2021

 


ദോഹ : ഇന്ന് മൂന്ന് വയസുള്ള കുട്ടി കൂടി കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടതോടെ സെപ്റ്റംബർ മാസത്തിലെ ആകെ കോവിഡ്  മരണസംഖ്യ നാലായി. അതേസമയം,മറ്റു ചില ജനിതക രോഗങ്ങൾ കൂടിയുണ്ടായിരുന്ന കുട്ടിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

 സെപ്റ്റംബർ ആറ്, ഏഴ് തിയ്യതികളിലായി ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം, ഇരുപത്തിയാറാം തിയ്യതിയാണ് അടുത്ത മരണം സംഭവിച്ചത്. ഇന്ന് മൂന്ന് വയസുകാരൻ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ നാലായി ഉയരുകയായിരുന്നു. ആഗസ്റ്റ് മാസത്തെ കണക്കുകൾ പ്രകാരം ആകെ ഒരാൾക്കാണ് രാജ്യത്ത് കോവിഡ് കാരണം ജീവൻ നഷ്ടപെട്ടത്. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോൾ സെപ്തംബറിൽ  മൂന്ന് മരണങ്ങൾ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും രോഗമുക്തി നിരക്ക് കുത്തനെ കൂടിയതും, പുതിയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതും സെപ്റ്റംബർ മാസത്തിലെ ശുഭസൂചനകളായാണ് വിലയിരുത്തുന്നത്.


Latest Related News