Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ വെള്ളിയാഴ്ച മുതൽ

July 07, 2021

July 07, 2021

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ ഒൻപതിനു (വെള്ളിയാഴ്ച) തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലും ഓഫീസുകളിളും കൂടുതൽ ആളുകളെ അനുവദിക്കും. ഓഫീസുകളിൽ 80 ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ ഈ ഘട്ടത്തിൽ അനുമതിയുണ്ടാകും.ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് ഉള്ള റെസ്റ്റോറന്റുകളിൽ 50 ശതമാനം ശേഷിയിലും മറ്റു റെസ്റ്റോറന്റുകളിൽ 30 ശതമാനം ശേഷിയിലും അനുവദിക്കും. 75 ശതമാനം ഉപഭോക്താക്കൾ വാക്സിൻ എടുത്തവരായിരിക്കണം.

ബീച്ചുകളും കളിസ്ഥലങ്ങളും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

സിനിമ തിയേറ്ററുകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം ഉപഭോക്താക്കൾ വാക്സിൻ എടുത്തവരായിരിക്കണം. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

നാലാം ഘട്ട ഇളവുകൾ ജൂലൈ 30 ന് പ്രഖ്യാപിക്കും.


Latest Related News