Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിലേക്ക് വരുന്ന വാക്സിനെടുത്ത ഇന്ത്യക്കാർക്കും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കി, കോവിഡ് പ്രോട്ടോക്കോളിൽ ഭേദഗതി 

April 26, 2021

April 26, 2021

അൻവർ പാലേരി 

ദോഹ : ഖത്തറിലേക്ക് വരുന്ന എല്ലാ ഇന്ത്യക്കാർക്കും വീണ്ടും ഹോട്ടൽ കൊറന്റൈൻ നിർബന്ധമാക്കി.ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്‌ വാക്സിനെടുത്തു വരുന്നവർക്ക് ഹോട്ടൽ കൊറന്റൈനിൽ അനുവദിച്ചിരുന്ന ഇളവാണ് റദ്ദാക്കിയത്. ഇന്ന് (ഏപ്രിൽ 26,തിങ്കളാഴ്ച) ഹമദ് മെഡിക്കൽ കോർപറേഷനിലെ പ്രോട്ടോക്കോൾ ഹ്യുമൻ റിസോഴ്‌സ് മേധാവി ഡോ.ഫാത്തിമാ ഹൈദർ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.ഉത്തരവിന്റെ പകർപ്പ് ന്യൂറൂമിന്‌ ലഭിച്ചു.

ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ്,നേപ്പാൾ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ഉത്തരവ് ബാധകമായിരിക്കും..നേരത്തെ ഹോട്ടൽ കൊറന്റൈനിൽ അനുവദിച്ചിരുന്ന എല്ലാ ഇളവുകളും റദ്ദാക്കി എന്നാണ് ഉത്തരവിൽ പറയുന്നത്.അതേസമയം,ഖത്തറിൽ നിന്ന് വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിലേക്ക് പോയി തിരിച്ചു വരുന്നവരുടെ കാര്യത്തിൽ ഇനിയും കൃത്യമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. 

ഇന്ത്യയിൽ കോവിഡ് കേസുകൾ പ്രതിദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനത്തിൽ മാറ്റം വരുത്തിയത്.

(കൂടുതൽ വിവരങ്ങൾ ഉടൻ ....)

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  

 


Latest Related News