Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ പുതിയ കോവിഡ് രോഗികൾ ആയിരത്തിലും താഴെയായി, ഇന്ന് ഒരു മരണം

February 04, 2022

February 04, 2022

ദോഹ : ഏറെ നാളുകളുടെ ഇടവേളയ്ക്ക് ശേഷം ഖത്തറിലെ പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിലും താഴെയായി. ഇന്ന് 997 പേർക്കാണ് ഖത്തറിൽ കോവിഡ് ബാധയുണ്ടായത്. സമ്പർക്കത്തിലൂടെ 792 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ, 205 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 2913 ആളുകളാണ് ഇന്ന് കോവിഡിൽ നിന്നും മുക്തിനേടിയത്.

അതേസമയം, ഇന്ന് കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരണമടഞ്ഞു. 88 വയസുള്ള വ്യക്തിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 652 ആയി.  തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന 50 പേരടക്കം ആകെ 167 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇന്ന്, ബൂസ്റ്റർ ഡോസുകൾ അടക്കം ആകെ 42977 വാക്സിൻ കുത്തിവെപ്പുകൾ നടത്തിയതായും മന്ത്രാലയം അറിയിച്ചു.


Latest Related News