November 02, 2021
November 02, 2021
ദോഹ : ഖത്തറിൽ ഇന്ന് 134 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 104 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായപ്പോൾ,30 പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. 116 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് കോവിഡ് കാരണമുള്ള മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് 64 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 11പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിൽ 3578 ഡോസ് വാക്സിനുകൾ കുത്തിവെച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.