Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ നേരിട്ടുള്ള പണമിടപാടുകൾക്ക് നിയന്ത്രണം,മാർഗനിർദേശങ്ങളുമായി സെൻട്രൽ ബാങ്ക്

July 27, 2022

July 27, 2022

ദോഹ : ഖത്തറിൽ പണമിടപാടുകൾക്ക് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടു.ഖത്തർ സെൻട്രൽ ബാങ്കിന്റെ അറിയിപ്പ് പ്രകാരം ചില ഇടപാടുകളിൽ 50,000 റിയാലിന് മുകളിൽ നേരിട്ടുള്ള പണമിടപാട് നടത്താനാവില്ല.ചില പ്രത്യേക മേഖലകളിൽ വിൽക്കൽ, വാങ്ങൽ, വാടക തുടങ്ങിയവയ്ക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്.

വസ്തുവകകളുടെ കൈമാറ്റം, രൂപമാറ്റം, ഇവയുടെ വാടക, വാഹനങ്ങൾ വാങ്ങൽ, വിൽക്കൽ, ഫാൻസി നമ്പർ സ്വന്തമാക്കൽ, സമുദ്ര ഗതാഗതം, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, അമൂല്യലോഹങ്ങൾ, ഒട്ടകം, കുതിര, കന്നുകാലികൾ ഫാൽക്കൺ തുടങ്ങിയവയുടെ കൈമാറ്റം എന്നിവയ്‌ക്കെല്ലാം പണമിടപാട് പരിധി ബാധകമാണ്, വളർത്തുമൃഗങ്ങളുടെ കൈമാറ്റം ഒറ്റയായോ കൂട്ടമായോ ആയാലും ഈ പരിധി ബാധകമാകും, പണമിടപാടുകൾക്ക് പരിധിവെക്കുന്നതിന് ഖത്തർ കാബിനറ്റ് തീരുമാനമെടുത്തിരുന്നു, എന്നാൽ കഴിഞ്ഞ ദിവസമാണ്  ഇതുസംബന്ധിച്ച് ഖത്തൽ സെൻട്രൽ കൂടുതൽ വ്യക്തത വരുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ  ക്ലിക്ക് ചെയ്യുക  -ന്യൂസ്‌റൂം വാർത്തകൾ 

 


Latest Related News