Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ആരോഗ്യമേഖലയിലെ വാർഷിക ശമ്പളവർദ്ധനവ് റദ്ദാക്കി

August 28, 2021

August 28, 2021

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളായ  ഡോക്ടർമാർക്കും, ആരോഗ്യപ്രവർത്തകർക്കും ഉണ്ടായിരുന്ന വാർഷിക ശമ്പളവർദ്ധനവ് നിർത്തലാക്കി. ഹമദ് മെഡിക്കൽ കോർപറേഷന്റെ പോളിസി പ്രകാരം ഇവർക്ക് ഓരോ വർഷവും വേതനത്തിൽ വർദ്ധനവ് വരുത്താറുണ്ടായിരുന്നു. ഇതാണ്  പിൻവലിച്ചത്.അതേസമയം, പുതിയ തീരുമാനത്തിനെതിരെ പല കോണിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും തീരുമാനം ബാധകമായിരിക്കും.

ഇ-മെയിലിലൂടെയാണ് ശമ്പളപരിഷ്കരണം പിൻവലിച്ച ഉത്തരവ് ഡോക്ടർമാർക്ക് ലഭിച്ചത്. 2021 ഏപ്രിൽ മുതൽ പുതിയ നിയമം ബാധകമാണെന്നും, ഏപ്രിൽ മുതൽ ലഭിച്ചിരുന്ന അധിക തുക തിരിച്ച് ഈടാക്കുമെന്നും മെയിലിൽ പറയുന്നു. ഇതോടെ കേവലം 800 റിയാലിന്റെ വർദ്ധനവ് മാത്രമാണ് ഡോക്ടർമാർക്ക് ലഭിക്കുക. കോവിഡ് കാലത്തെ അധികസമ്മർദ്ദം കൂടി കണക്കിലെടുത്ത് ഉത്തരവ് പിൻവലിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോട് അപേക്ഷിക്കാൻ ഒരുങ്ങുകയാണ് ഡോക്ടർമാറം മറ്റു ജീവനക്കാരും.

ഇതാദ്യമായല്ല,ആരോഗ്യമേഖലയിൽ അധികൃതർ മുന്നറിയിപ്പില്ലാതെ പുതിയ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത്. ഈ വർഷം മാർച്ചിൽ ജോലിസമയം ദീർഘിപ്പിച്ചതും മുൻകൂട്ടി അറിയിക്കാതെയായിരുന്നു. തങ്ങളുടെ തൊഴിൽരംഗത്തെ വെല്ലുവിളികൾ ചൂണ്ടികാണിച്ചുകൊണ്ട് എണ്ണൂറോളം പേർ ഒപ്പിട്ട പരാതി അധികൃതർക്ക്  നൽകാൻ ഒരുങ്ങുകയാണ് ഡോക്ടർമാർ.


Latest Related News