Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചു, ഖത്തറിൽ രണ്ട് നോർവെ സ്വദേശികൾ അറസ്റ്റിൽ

November 25, 2021

November 25, 2021

ദോഹ : അനുമതി ഇല്ലാതെ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ച രണ്ട് നോർവീജിയൻ പത്രപ്രവർത്തകർക്കെതിരെ ഖത്തർ നടപടി എടുത്തു. ഹാൾവർ എക്ലാൻഡ് എന്ന മാധ്യമപ്രവർത്തകനും, ലോക്ക്മാൻ ഗോർബാനി എന്ന ക്യാമറാമാനും ആണ് അറസ്റ്റിലായത്. 30 മണിക്കൂറിന് ശേഷം ഇവരെ വിട്ടയച്ച അധികൃതർ, ഇവർ ഷൂട്ട് ചെയ്‌ത വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിലേക്ക് രണ്ട് പേർ കടന്നുകയറിയതായി ഒരാൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ നിയമം പ്രകാരം ഷൂട്ടിങ്ങിന് മുൻ‌കൂർ അനുമതി വേണം. അനുമതിക്കായി ഈ പത്രപ്രവർത്തകർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. പിന്നാലെ ഇവർ കടന്നുകയറുകയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചു. അതേസമയം, അറസ്റ്റ് ചെയ്ത നടപടി ശെരിയായില്ലെന്ന പ്രതികരണവുമായി നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ രംഗത്തെത്തി. അറസ്റ്റ് നടപടികൾക്ക് പിന്നാലെ ഇരുവരും നോർവേയിലേക്ക് മടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലേബർ ക്യാമ്പിലെ ദൃശ്യങ്ങൾ ആണ് ഇവർ പകർത്താൻ ശ്രമിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


Latest Related News