Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
'ദി ജേർണി ടൂർ' : യൂറോപ്പിലെ ഭാഗ്യശാലികളെ തേടി ഖത്തർ എയർവേയ്‌സിന്റെ ലോകകപ്പ് പ്രചാരണ കാമ്പയിൻ

August 13, 2022

August 13, 2022

ദോഹ : ഫിഫ ലോകകപ്പിന് 100 ദിവസത്തിൽ താഴെ മാത്രം അവശേഷിക്കെ ഖത്തർ എയർവേയ്‌സ് യൂറോപ്പിൽ സംഘടിപ്പിക്കുന്ന പ്രത്യേക പ്രചാരണ കാമ്പയിന് ഇന്ന് തുടക്കമാവും.‘ദി ജേർണി ടൂർ’ എന്ന പേരിൽ യൂറോപ്പിലുടനീളം സംഘടിപ്പിക്കുന്ന ഇന്ററാക്ടീവ് ബസ് ടൂറിൽ പങ്കെടുത്ത് നിരവധി ഭാഗ്യശാലികൾക്ക് ലോകകപ്പ് കാണാനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയും.

ഇന്ന് (ഓഗസ്റ്റ് 13) ലണ്ടനിൽ തുടക്കമിടുന്ന  'ദ ജേർണി ടൂർ' പിന്നീട് ബ്രസൽസിലെ മാഞ്ചസ്റ്ററിലേക്ക് പോകും.തുടർന്ന് ആംസ്റ്റർഡാം, ബെർലിൻ, മ്യൂണിക്ക്, ഫ്രാങ്ക്ഫർട്ട്, ഡസൽഡോർഫ്, കോപ്പൻഹേഗൻ, സൂറിച്ച്, പാരീസ്, മാഡ്രിഡ്, ബാഴ്സലോണ എന്നിവിടങ്ങളിലും പര്യടനം നടത്തും. നെയ്‌മർ ജൂനിയറിനൊപ്പം തങ്ങളുടെ ഫുട്‍ബോൾ മികവ് പരീക്ഷിക്കാനുള്ള അവസരം ഉൾപെടെ നിരവധി പരിപാടികളാണ് 'ദ ജേർണി ടൂർ' ൽ ഒരുക്കിയിരിക്കുന്നത്.

ആരാധകർക്ക് ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചും FIFA ലോകകപ്പിനെക്കുറിച്ചും കൂടുതലറിയാനും ആദ്യത്തെ മെറ്റാ ഹ്യൂമൻ ക്യാബിൻ ക്രൂ ആയ സാമയെ അടുത്തു കാണാനും അവസരമുണ്ടാകും.

ഫിഫ ലോകകപ്പിലേക്കുള്ള ടിക്കറ്റുകൾക്കൊപ്പം ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യാനുള്ള നിരവധി  പാക്കേജുകളും സമ്മാനമായി ലഭിക്കും.

 “ഫിഫയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയെന്ന നിലയിൽ ഈ അവിശ്വസനീയമായ ടൂർണമെന്റിനെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.ലോകകപ്പിന്100 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ‘ദി ജേർണി ടൂറി’ലൂടെ ലോകകപ്പിനോടുള്ള ആവേശവും അഭിനിവേശവും വളർത്തിയെടുക്കാൻ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നവംബറിലെ കിക്ക്-ഓഫിനായി ആരാധകരെ ഖത്തറിലേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു."ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു:
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News