Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സ്ത്രീകൾക്കും ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഖത്തർ യു.എന്നിൽ

July 06, 2021

July 06, 2021

ജനീവ: ലോകത്ത് സ്ത്രീകള്‍ക്കും ഭിന്ന ശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദുയര്‍ത്തി ഖത്തര്‍. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലാണ് രാജ്യം ഇക്കാര്യം ഉന്നയിച്ചത്.. കുടുംബങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തര്‍ പ്രതിനിധി ഉയര്‍ത്തിക്കാട്ടി. ജനീവയിലെ ഐക്യരാഷ്ട്രസഭ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി  ജൗഹറ അല്‍ സുവൈദി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വികലാംഗരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു ജൗഹറയുടെ പ്രതികരണം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് അക്രമത്തിന്റെ കാരണങ്ങളും വേരുകളും തിരിച്ചറിയുകയും അവ പരിഹരിക്കുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ടെന്ന്  അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെ സമൂഹത്തിന്റെ സമീപനത്തില്‍ തന്നെ മാറ്റം വേണം. കുടുംബത്തിലും സമൂഹത്തിലും അവരുടെ വലിയ പങ്ക് തിരിച്ചറിയണം. വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കി അവരെ ശാക്തീകരിക്കുക, അവരുടെ കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയവയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടതുണ്ട്. അംഗവൈകല്യമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അക്രമിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ നിയത്തിന്റെ ശക്തായ പിന്തുണവേണമെന്നും ജൗഹറ അഭിപ്രായപ്പെട്ടു.

 


Latest Related News