Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പെരുന്നാൾ ആഘോഷം വർണാഭമാക്കാൻ ഇത്തവണ ഖത്തർ ടൂറിസവും,വിപുലമായ ഒരുക്കങ്ങൾ

April 17, 2022

April 17, 2022

ദോഹ : ലോകഫുട്‍ബോളിന്റെ ആവേശത്തിമിർപ്പുകൾക്ക് കേളികൊട്ടുയരാൻ മാസങ്ങൾ മാത്രം അവശേഷിക്കെ,ഇത്തവണത്തെ ചെറിയപെരുന്നാൾ ആഘോഷം അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് ഖത്തർ ടൂറിസം.മെയ്  3 മുതൽ 5 വരെ വിപുലമായ ആഘോഷപരിപാടികൾക്കാണ് ഖത്തർ ടൂറിസം തയാറെടുക്കുന്നത്.ദോഹ കോർണിഷിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈദ് ഫെസ്റ്റിവൽ നടക്കുക.'റമദാൻ ഗബ്ഗ' എന്ന പേരിൽ അറിയപ്പെടുന്ന രാത്രി രണ്ടു മണിവരെ നീണ്ടുനിൽക്കുന്ന റമദാൻ കൂടിച്ചേരലുകളും പ്രത്യേക നോമ്പ്  വിഭവങ്ങളും തന്നെയായിരിക്കും പ്രധാന ആകർഷണം. ഫെസ്റ്റിവലിൽ പങ്കാളികളാവാൻ രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റുകളെയും ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളെയും ഖത്തർ ടൂറിസം സ്വാഗതം ചെയ്തിട്ടുണ്ട്.

മേഖലയിലെ ആദ്യത്തെ ഭീമൻ ബലൂൺ പ്രദർശനം,വെടിക്കെട്ട്,വിവിധ കാർണിവൽ ഗെയിമുകൾ,പരമ്പരാഗത മാർച്ചിങ് പരേഡുകൾ,അറബ് സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പ്രദർശനങ്ങൾ എന്നിവയും മൂന്നു ദിവസത്തെ ഈദ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.

ഖത്തറിൽ താമസിക്കുന്ന മുഴുവൻ ജനങ്ങൾക്കും കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഈദ് ഫെസ്റ്റിവൽ ഒരുക്കുകയെന്ന് ഖത്തർ ടൂറിസം മന്ത്രാലയം അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News