Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ലോകകപ്പ് സുരക്ഷ,ബ്രിട്ടനിൽ നിന്നുള്ള യൂറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനം ഈ മാസം ഖത്തറിൽ എത്തും

August 16, 2022

August 16, 2022

ദോഹ : 2022 ഫിഫ ലോകകപ്പിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി യുകെയിൽ നിന്നുള്ള ആദ്യ  യൂറോഫൈറ്റർ ടൈഫൂൺ യുദ്ധവിമാനം ഈ മാസം തന്നെ ഖത്തറിൽ  എത്തുമെന്ന് ഖത്തർ വാർത്താ ഏജൻസിയായ ക്യുഎൻഎ റിപ്പോർട്ട് ചെയ്തു.യുകെയിലെ വാർട്ടൺ എയർബേസിൽ ഇന്നലെയാണ് ഖത്തറിലേക്കുള്ള പ്രഥമ ടൈഫൂൺ യുദ്ധവിമാനത്തിന്റെ ഏറ്റുവാങ്ങൽ ചടങ്ങ് നടന്നത്.

ചടങ്ങിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ, ഖത്തർ എമിരി എയർ  കമാൻഡർ മേജർ ജനറൽ ജാസിം മുഹമ്മദ് അഹമ്മദ് അൽ മന്നായി,BAE സിസ്റ്റംസ് ഗ്രൂപ്പ്, മാനേജിംഗ് ഡയറക്ടർ ക്ലിഫ് റോബ്‌സൺ   തുടങ്ങിയവർ പങ്കെടുത്തു.

ഈ മാസം അവസാനം വിമാനം യുകെയിൽ നിന്ന് ഖത്തറിലേക്ക് പറക്കും.ബ്രിട്ടീഷ് എയ്‌റോസ്‌പേസ് കമ്പനിയായ ബിഎഇ സിസ്റ്റംസും ഖത്തറും തമ്മിലുള്ള കരാർ പ്രകാരം ഖത്തറിനായി നിർമിച്ച  24 യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് കഴിഞ്ഞദിവസം ഖത്തറിന് കൈമാറിയത്.2017 ലാണ് ഖത്തർ അമീരി ഫോഴ്‌സ് ബിഎഇ സിസ്റ്റംസുമായി ഇതിനുള്ള കരാറിൽ ഒപ്പുവെച്ചത്.

നവംബർ 20 മുതൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ടൈഫൂൺ യുദ്ധവിമാനങ്ങൾ നിർണായക പങ്കുവഹിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News