Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
വീണ്ടും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്,ജനുവരി 30 മുതൽ തന്നെ മുഴുവൻ കുട്ടികൾക്കും സ്‌കൂളുകളിലെത്താം

January 26, 2022

January 26, 2022

അൻവർ പാലേരി   
ദോഹ : കർശനമായ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ട് ഖത്തറിലെ വിദ്യാലയങ്ങൾ വീണ്ടും പൂർണ ശേഷിയിൽ തുറന്നു പ്രവർത്തിക്കും. ജനുവരി 30 ഞാറാഴ്‌ച മുതൽ മുഴുവൻ പൊതു-സ്വകാര്യ സ്‌കൂളുകളും നെഴ്‌സറികളും കിൻഡർ ഗാർഡനുകളും നൂറു ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.എന്നാൽ നേരത്തെ ഇത്തരമൊരു അറിയിപ്പ് വന്നതിന് തൊട്ടുപിന്നാലെ മന്ത്രാലയം ഇത് പിൻവലിച്ചിരുന്നു.

In the interest of the Ministry of Education and Higher Education for the well-being of our students, it has been decided to adopt physical attendance at school for all students, starting from Sunday, January 30, 2022.
Read more: https://t.co/UkAEKchnCC#YourSafetyIsMySafety pic.twitter.com/nAnEipJ1uv

— وزارة التربية والتعليم والتعليم العالي (@Qatar_Edu) January 26, 2022



കുട്ടികളുടെ അക്കാദമിക് ഭാവി കൂടി കണക്കിലെടുത്ത് നിലവിലെ കോവിഡ് സാഹചര്യം പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രധാന നിർദേശങ്ങൾ :
വിദ്യാർത്ഥികൾക്ക് എല്ലാ ആഴ്ചയും വീട്ടിൽ തന്നെ റാപിഡ് ആന്റിജൻ പരിശോധന നടത്തി കോവിഡ് നെഗറ്റിവ് ആണെന്ന് ഉറപ്പുവരുത്തണം.
പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് 48 മണിക്കൂർ മുമ്പെടുത്ത ആന്റിജൻ പരിശോധനാ ഫലം നിർബന്ധം.
വെള്ളി,ശനി ദിവസങ്ങളിൽ പരിശോധന നടത്തി പരിശോധനാ ഫലം രക്ഷിതാവ് സാക്ഷ്യപ്പെടുത്തി അതാത് സ്‌കൂളുകളിൽ സമർപ്പിക്കണം.
പരിശോധന നടത്താനുള്ള ആന്റിജൻ കിറ്റുകൾ നാളെ(വ്യാഴാഴ്ച)മുതൽ സ്‌കൂളുകളിൽ നിന്ന് വിതരണം ചെയ്യും.രക്ഷിതാക്കൾക്ക് നേരിട്ടെത്തി ഇവ കൈപ്പറ്റാം.
വീട്ടിൽ നടത്തുന്ന പരിശോധനയിൽ ഫലം പോസറ്റിവ് ആയാൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രം സന്ദർശിച്ച് സ്ഥിരീകരിക്കാം.

സ്‌കൂൾ ജീവനക്കാരും വിദ്യാർത്ഥികളും കൃത്യമായ കോവിഡ് മുൻകരുതൽ സ്വീകരിച്ചിരിക്കണം.


Latest Related News