Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിലേക്ക് വരുന്നവർക്കുള്ള ഇളവുകൾ: ഇന്ത്യൻ എംബസിയുടെ മാർഗനിർദേശങ്ങൾ

February 25, 2022

February 25, 2022

ദോഹ : ഇന്ത്യയിൽ നിന്നും ഖത്തറിലെത്തുന്ന യാത്രികർക്കായി ഇന്ത്യൻ എംബസി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ എംബസി മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 28 തിങ്കളാഴ്ച, ഖത്തർ സമയം വൈകീട്ട് ഏഴ് മണി മുതലാണ് പുതിയ ഇളവുകൾ നിലവിൽ വരിക.

ഖത്തർ ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ സർക്കുലർ പ്രകാരം ഇന്ത്യയടക്കമുള്ള ഒൻപത് രാജ്യങ്ങൾ 'റെഡ് ഹെൽത്ത്'  കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്. ഖത്തർ താമസവിസയുള്ളവർക്ക് ( വാക്സിനേഷൻ പൂർത്തിയാക്കുകയോ, കോവിഡിൽ നിന്ന് അടുത്തിടെ മുക്തി നേടിയവർ ) ഇനി യാത്രക്ക് മുൻപെടുത്ത ആർ.ടി. പി.സി. ആർ ഫലമോ, കൊറന്റൈനോ ആവശ്യമില്ലെന്ന് എംബസി വ്യക്തമാക്കി. ഖത്തറിലെത്തി 24 മണിക്കൂറിനകം ആന്റിജൻ പരിശോധന നടത്തണം. വാക്സിൻ എടുക്കാത്തവർ ഖത്തറിലേക്ക് യാത്ര തിരിക്കുന്നതിന്റെ 48 മണിക്കൂർ മുൻപെങ്കിലും എടുത്ത ആർ. ടി. പിസി. ആർ ഫലം ഹാജരാക്കണം. ഖത്തറിൽ എത്തിയാൽ അഞ്ചുദിവസത്തെ ഹോട്ടൽ കൊറന്റൈനും റാപിഡ് ആന്റിജൻ പരിശോധനയും നടത്തണം. 

വാക്സിനേഷൻ പൂർത്തിയാക്കി സന്ദർശക വിസയിൽ വരുന്നവരും, കോവിഡിൽ നിന്ന് അടുത്തിടെ മുക്തി നേടിയവരും 48 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഹാജരാക്കണം. ഇവർ ഒരു ദിവസം ഹോട്ടൽ കൊറന്റൈനിൽ കഴിയുകയും, ഖത്തറിലെത്തി 24 മണിക്കൂറിനകം റാപിഡ് ആന്റിജൻ പരിശോധന നടത്തുകയും വേണം. വാക്സിനേഷൻ പൂർത്തിയാക്കാതെ സന്ദർശകവിസയിൽ ഖത്തറിൽ പ്രവേശിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ എംബസി ഓർമിപ്പിച്ചു.


Latest Related News