Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
തൊഴിൽ മേഖലയിൽ ഇന്ത്യയും ഖത്തറും സഹകരണം വർധിപ്പിക്കും,സംയുക്ത സമിതിയുടെ ഏഴാമത് യോഗം ഡൽഹിയിൽ ചേർന്നു

May 06, 2022

May 06, 2022

ദോഹ : തൊഴിൽ മേഖലയിലെ ഖത്തർ-ഇന്ത്യ സംയുക്ത സമിതിയുടെ  ഏഴാമത് യോഗം ന്യൂ ഡൽഹിയിൽ ചേർന്നു. മെയ് 4-5 തീയതികളിൽ നടന്ന സുപ്രധാന യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദ്‌ലി ചർച്ചകൾക്ക് നേതൃത്വം നൽകി.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അനുരാഗ് ഭൂഷണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

യോഗത്തിൽ  തൊഴിലാളികളുടെ ക്ഷേമവും റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടന്നു.കഴിഞ്ഞ വർഷങ്ങളിൽ ഖത്തർ സ്വീകരിച്ച തൊഴിൽ പരിഷ്കരണ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തു.തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത ആവർത്തിച്ച ഖത്തർ, സാമൂഹിക വികസനത്തിനും അടിസ്ഥാന വികസന പദ്ധതികൾക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രത്യേകം പ്രശംസിച്ചു.

റിക്രൂട്ട്‌മെന്റ് നടപടികളിലെ സങ്കീർണതകൾ പരിഹരിക്കുന്നതോടൊപ്പം നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിൽ മേഖലയിലെ പൊതുവായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇരു വിഭാഗവും തീരുമാനിച്ചു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് യോജിച്ച സമീപനം സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി,ഇരു രാജ്യങ്ങളുടെയും എംപ്ലോയ്‌മെന്റ് പോർട്ടലുകളെ പരസ്പരം ബന്ധിപ്പിക്കാനും തീരുമാനിച്ചു. 

ന്യൂഡൽഹിയിലെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും അതിണ് കീഴിലുള്ള  കേന്ദ്രങ്ങളും  ഖത്തർ പ്രതിനിധി സംഘം സന്ദർശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News