Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ഇൻകാസ് സെൻട്രൽ കമ്മറ്റിയുടെ പുതിയ ഓഫീസ് ദോഹയിൽ പ്രവർത്തനമാരംഭിച്ചു

August 30, 2022

August 30, 2022

ദോഹ : കോൺഗ്രസ് പോഷകസംഘടനയായ  ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഓഫീസ് ദോഹ തുമാമയിലെ ഐഐസിസി(IICC) കെട്ടിടത്തിൽ (ഇന്‍റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ)  പ്രവർത്തനം ആരംഭിച്ചു.നോർക റൂട്സ് ഡയറക്റ്ററും  ബെഹ്‌സാദ്‌ ഗ്രൂപ് എം.ഡിയുമായ ജെ കെ മേനോൻ സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

നമ്മുടെ രാജ്യത്തിന്റെ ദേശീയ ജനാധിപത്യ ആശയങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ഇൻകാസ് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിറ സാന്നിധ്യമാണെന്നും അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ എന്നും ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട്  ജെ കെ മേനോൻ പറഞ്ഞു .
ആരെയും മാറ്റി നിർത്തിയല്ല എല്ലാവരെയും ഉൾക്കൊണ്ട് പോവാനുള്ള ശ്രമം എല്ലവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട  അദ്ദേഹം ഖത്തർ ഇൻകാസിനെ ഒറ്റക്കെട്ടായി മുന്നൊട്ടു പോകുന്നതിന് എല്ലാവിധ പിന്തുണയും സഹകരണവും തന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഐ ഐ സി സി കാഞ്ചാനി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഖത്തറിലെ എല്ലാ ഇൻകാസ് പ്രവർത്തകരുടെയും ഇന്ത്യൻ പ്രവാസികളുടെയും ആശാകേന്ദ്രമായി ഇൻകാസ് ഓഫീസ് പ്രവർത്തിക്കുമെന്ന് ഹൈദർ ചുങ്കത്തറ പറഞ്ഞു.
ഖത്തർ ഇൻകാസിന്റെ ഓഫീസ് ഉദ്‌ഘാടനത്തിനു ആശംശകളറിയിച്ച്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അയച്ച സന്ദേശം ജിഷ ജോർജും
പ്രതിപക്ഷ നേതാവ്
വി ഡി സതീശൻ നൽകിയ സന്ദേശം അഡ്വ. മഞ്ജുഷ ശ്രീജിത്തും വായിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും യു ഡി എഫ് കൺവീനർ എം എം ഹസ്സന്റെയും വീഡിയോ സന്ദേശവും സദസ്സിൽ അവതരിപ്പിച്ചു.ഖത്തർ ഇൻകാസ് മുൻ പ്രസിഡന്റ് ജോപ്പച്ചൻ തെക്കേ കൂറ്റ്,എ പി മണികണ്ഠൻ,കെ വി ബോബൻ, പ്രദീപ് പിള്ളൈ എന്നിവർ സംസാരിച്ചു. ബഷീർ തുവാരിക്കൽ സ്വാഗതവും
ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഇൻകാസ് കലാകാരന്മാരുടെ ആഭിമുഖ്യത്തിൽ  വിവിധ കലാ പരിപാടികൾ അരങ്ങേറി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News