Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സൂക്ഷിച്ചില്ലെങ്കിൽ വഞ്ചിക്കപ്പെടും,ഓൺലൈൻ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷാ വിഭാഗം

December 28, 2022

December 28, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ ഇന്റർനെറ്റ് സുരക്ഷിതമായിഉപയോഗിക്കണമെന്ന് സൈബർ സുരക്ഷയ്ക്കായുള്ള ദേശീയ ഏജൻസി മുന്നറിയിപ്പ് നൽകി.ഇന്റർനെറ്റ് സുരക്ഷിതമായി സെർഫ് ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ സഹിതമാണ് അധികൃതർ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളുടെയും  ഹാക്കിംഗിന്റെയും കെണിയിൽ വീഴാതിരിക്കാൻ താഴെപറയുന്ന നിർദേശങ്ങൾ പാലിക്കണമെന്ന്  ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച  വിശദീകരണ വീഡിയോയിലൂടെ സൈബർ സുരക്ഷാ വിഭാഗം നിർദേശിച്ചു.

1- ഉപയാക്താക്കൾ തങ്ങളുടെ വിശദമായ മേൽവിലാസമോ ദിനചര്യകളും സമൂഹ മാധ്യമങ്ങളിൽ നൽകരുത്.ഫോൺ നമ്പർ, ഐഡി കാർഡുകളുടെ ചിത്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശംങ്ങൾ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കരുത്.,

2- നിങ്ങളെ ട്രാക്ക് ചെയ്യാനും നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട  വിശദാംശങ്ങൾ കണ്ടെത്താനും ആരെയെങ്കിലും പ്രേരിപ്പിക്കുന്ന വിവരങ്ങൾ ഒഴിവാക്കുക

3- സംശയാസ്പദമെന്ന് കരുതുന്ന അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ഒരു ലിങ്കും തുറക്കരുത്. ഇത് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിനുള്ള  ഗേറ്റ്‌വേ ആയി മാറിയേക്കും.

4- വെബ്‌സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ നഅവർ നൽകുന്ന  സ്വകാര്യതാ നയം പരിശോധിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും അത് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക

5- ആന്റി-വൈറസ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുകയും അത് ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

6- സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ രജിസ്‌ട്രേഷൻ ആവശ്യമുള്ള ഗെയിമിംഗ് ആപ്ലിക്കേഷനുകൾ പോലുള്ള മൂന്നാം കക്ഷി പ്രോഗ്രാമുകൾക്കായി രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അത്തരം പ്രോഗ്രാമുകൾക്കായി എല്ലായ്പ്പോഴും ഒരു പ്രത്യേക ഇമെയിൽ മാത്രം  ഉപയോഗിക്കാൻ ശ്രമിക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News