Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
കോവിഡിൽ ഇന്ത്യക്ക് കരുതലാവാൻ ഖത്തറിൽ വിഭവസമാഹരണം, നിങ്ങൾക്കും സംഭാവന ചെയ്യാം  

May 01, 2021

May 01, 2021

ദോഹ : കോവിഡിന്റെ അതിരൂക്ഷ വ്യാപനം നേരിടുന്ന ഇന്ത്യയിലേക്ക് അടിയന്തിര സഹായമെത്തിക്കാൻ ഖത്തർ എയർവെയ്സും ലോജിസ്റ്റിക് കമ്പനിയായ ഗൾഫ് വെയർഹൗസിങ് കമ്പനിയും ചേർന്ന് ശ്രമം തുടങ്ങി.ഖത്തറിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രാദേശിക സമൂഹങ്ങളിൽ നിന്ന് കോവിഡ് പ്രതിരോധ ഉൽപന്നങ്ങളും മറ്റ് ആവശ്യവസ്തുക്കളും ശേഖരിക്കാനാണ് പദ്ധതി.ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന സഹായങ്ങൾ ദില്ലിയിലെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്കാണ് കൈമാറുക.കോവിഡ് പ്രതിരോധത്തിനുള്ള നിർദിഷ്ട പ്രതിരോധ ഉപകരണങ്ങളും ചിലയിനം ഇഞ്ചെക്ഷനുകളുമാണ് സംഭാവനയായി പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുക.

പൊതുജനങ്ങളിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാൻ ജിഡബ്ള്യുസി ലോജിസ്റ്റിക് വില്ലേജിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ജിഡബ്ള്യുസി ലോജിസ്റ്റിക് വില്ലേജിലെ വെയർഹൗസ് ഒന്നിലാണ് ഇവ എത്തിക്കേണ്ടത്.ലൊക്കേഷൻ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വെന്റിലേറ്ററുകൾ,പേഴ്സണൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ( ഇവ ഒറിജിനൽ പാക്കേജിംഗിൽ ഉള്ളതായിരിക്കണം.ലിഥിയം ബാറ്ററികളാണ് ഇതോടൊപ്പം ഉള്ളതെങ്കിൽ അക്കാര്യം പ്രത്യേകം അറിയിച്ചിരിക്കണം)

ഓക്സിജൻ സിലിണ്ടറുകൾ അലുമിനിയം അലോയ് അല്ലെങ്കിൽ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചവയായിരിക്കണം. പരമാവധി ഭാരം ഭാരം 150 കിലോഗ്രാമിൽ കൂടരുത്.സിലിണ്ടറിന്റെ പ്രവർത്തന മർദം ടെസ്റ്റ് മർദ്ദത്തിന്റെ 2/3 മടങ്ങിൽ കൂടാൻ പാടില്ല. പരമാവധി 5 ബാറിൽ കൂടരുത്.

സിലിണ്ടറുകൾക്ക് പരിശോധനാ കാലയളവിനു ശേഷം പത്തുവര്ഷത്തിൽ കൂടുതൽ കാലപ്പഴക്കം പാടില്ല.പ്രഷർ ഗേജിന് തകരാറുകൾ ഉണ്ടാകാൻ പാടില്ല.മെഡിക്കൽ എയർ കംപ്രസ്സറുകളുടെ പ്രഷർ വാൽവ് പൂജ്യത്തിൽ ആയിരിക്കണം.

മരുന്നുകൾ : Remdesivir ,Tocilizumab ഇഞ്ചക്ഷനുകളാണ് ആവശ്യം.ഒറിജിനൽ പാക്കിങ്ങോടെ മെറ്റിരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റ് ഉൾപ്പെടെയാണ് ഇവ കൈമാറേണ്ടത്.

മുകളിൽ സൂചിപ്പിച്ച സാധനങ്ങൾ മാത്രമേ സംഭാവനയായി സ്വീകരിക്കുകയുള്ളൂവെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്  ചരക്കുകളും പാക്കേജിംഗും സൂക്ഷ്മമായി പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനു പുറമെ, ഐസിബിഎഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന്  അടിയന്തരമായി ആവശ്യമുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ തുടങ്ങിയവ ശേഖരിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെയാണ് പദ്ധി പ്രാവര്‍ത്തികമാക്കുകയെന്ന്  ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് സിയാദ് ഉസ്മാന്‍ അറിയിച്ചു..

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News