Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കോവിഷീൽഡ്‌ വാക്സിൻ പരിഗണിക്കാമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് 

April 21, 2021

April 21, 2021

ദോഹ : ഖത്തറിന് പുറത്തുനിന്നും വാക്സിനെടുക്കുന്നവർക്ക് ഖത്തറിൽ തിരിച്ചെത്തിയാൽ ഹോട്ടൽ കൊറന്റൈനിൽ ഉൾപെടെ ഇളവുകൾ അനുവദിക്കുമെന്നിരിക്കെ ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ്‌ വാക്സിന് അനുമതി നൽകുമെന്ന് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളെ തുടർന്ന് പ്രോട്ടോക്കോൾ വിഭാഗത്തിന് ഇ മെയിൽ വഴി അയച്ച സംശയങ്ങൾക്കുള്ള മറുപടിയായാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം,വ്യക്തിപരമായി അയക്കുന്ന സംശയങ്ങൾക്കുള്ള മറുപടിയായാണ് അധികൃതർ ഇക്കാര്യം വിശദീകരിക്കുന്നത്.ആസ്ട്രസെനക്ക വാക്സിനും ഇന്ത്യയിലെ കോവിഷീൽഡ്‌ വാക്സിനും ഒരേ ഗണത്തിൽ പെട്ടവയായതിനാൽ ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് സ്വീകരിച്ചു തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ കൊറന്റൈൻ ഉൾപ്പെടെയുള്ള ഇളവുകൾ ലഭിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News