Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹയിൽ അരങ്ങുണർത്താൻ ക്യൂ-മലയാളം,നടൻ ശിവാജി ഗുരുവായൂർ മുഖ്യാതിഥിയാവുന്ന സർഗാസായാഹ്നം ഇന്ന് വൈകുന്നേരം

May 20, 2022

May 20, 2022

ദോഹ: ഖത്തറിലെ പ്രമുഖ കലാ-സാംസ്കാരിക കൂട്ടായ്മയായ ക്യൂ-മലയാളം ഒരുക്കുന്ന വാർഷിക പരിപാടി ‘സർഗസായാഹ്നം 2022’ ഇന്ന് ദോഹയിൽ അരങ്ങേറും.നീണ്ട കോവിഡ് ഇടവേളയ്ക്ക് ശേഷമാണ് സമുചിതമായ ആഘോഷ പരിപാടികളുമായി ക്യൂ-മലയാളം അരങ്ങിലുണരുന്നത്.

നാല് മണി മുതൽ ഐ സി സി അശോക ഹാളിൽ നടക്കുന്ന ആറ് മണിക്കൂർ നീളുന്ന പരിപാടിയിൽ ഖത്തറിലെ നൂറു കണക്കിന് കലാകാരന്മാർ അണിനിരക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത നടൻ ശിവജി ഗുരുവായൂർ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഒറിക്സ് വില്ലേജിൽ നടന്ന വാർത്താ സമ്മേളനത്തിൽ നടൻ ശിവജി, പ്രസിഡന്റ് ബദറുദ്ദിൻ, ജനറൽ കൺവീനർ റിജാസ് ഇബ്രാഹിം, ജനറൽ സെക്രട്ടറി ശ്രീകല പ്രകാശൻ എന്നിവർ പങ്കെടുത്തു.

കേരളത്തിൽ നിന്നും നഷ്ടപ്പെട്ടുപോയ അമേച്ചർ നാടകങ്ങൾ, തിരുവാതിര, ഒപ്പന, ക്ലാസിക് നൃത്തം തുടങ്ങിയ കലകൾ പുനർജനിപ്പിക്കുന്നതും പ്രവാസലോകത്തുള്ള മലയാളി സാംസ്കാരികപ്രവർത്തകരാണെന്ന് ശിവജി പറഞ്ഞു.

കുട്ടികളുടെ വിവിധ കലാരൂപങ്ങൾ, കൈതോല സംഘത്തിന്റെ നാടൻ പാട്ട്, ഗോത്രനൃത്തം, ഒപ്പന, തിരുവാതിര, അറബിക് ഡാൻസ് എന്നിവ അരങ്ങേറും. മുർഷിദ്, ഷാൻ റിയാസ് എന്നിവർ ചേർന്നാണ് വിവിധ കലാരൂപങ്ങളെ തീം അടിസ്ഥാനത്തിൽ ഏകോപിപ്പിച്ച് കാണികൾക്കായി കലയുടെ ഒരു ഉത്സവം ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു.

രാഹുൽ കല്ലിങ്ങലിന്റെ സംവിധാനത്തിൽ നവാസ് എം ഗുരുവായൂർ നിർമാണ നിർവഹണം നടത്തുന്ന 'കാദറുട്ടീൻറെ വേൾഡ് കപ്പ്' എന്ന രംഗാവിഷ്കാരത്തോടെ പരിപാടി അവസാനിക്കും.

ഖത്തറിൽ നിന്നുള്ള എഴുത്തുകാരെ ആദരിക്കൽ, കലാ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനം എന്നിവ രണ്ടാം ദിവസം ശനിയാഴ്ച കലാക്ഷേത്രയിൽ വെച്ച് നടക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News