Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദന്ത ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പ്രോമിസ്​ മെഡിക്കൽ ഗ്രൂപ്പ്,മദീന ഖലീഫ ശാഖയുടെ ഉത്ഘാടനം വെള്ളിയാഴ്ച

August 17, 2022

August 17, 2022

ദോഹ: ഖത്തറിലെ ദന്ത ചികിത്സാ രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുമായി പ്രോമിസ്​ മെഡിക്കൽ ഗ്രൂപ്പ്.സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ആരോഗ്യ മേഖലയിലും സജീവ സാന്നിധ്യമായ  സജീവ സാന്നിധ്യമായ ഡോ.അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള ​പ്രോമിസ്​ ഡെന്‍റൽ കെയർ മദീന ഖലീഫ ശാഖയുടെ ഉദ്​ഘാടനം വെള്ളിയാഴ്ച  നടക്കും. വൈകുന്നേരം നാലുമണിക്ക്​ പാണക്കാട്​ മുനവ്വറലി ശിഹാബ്​ തങ്ങൾ ഡെന്‍റൽ കെയറിന്‍റെ ഉദ്​ഘാടനം നിർവഹിക്കുമെന്ന്​ പ്രോമിസ്​ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ ഡോ. അബ്​ദു സമദ്​ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യാതിഥിയായി മുൻ എം.എൽ.എ പാറക്കൽ അബ്​ദുല്ല ഉൾപ്പെടെ പ്രമുഖർ പ​ങ്കെടുക്കും.

 

ദന്തരോഗ ചികിത്സാ മേഖലയിൽ 30 വർഷത്തെ പ്രവർത്തന  പരിചയമുള്ള ഡോ. അബ്​ദുസമദ്​ 13 വർഷം മുമ്പ്​ അൽ റയ്യാനിൽ സ്ഥാപിച്ച റയ്യാൻ ഡെന്‍റൽ സെൻ​ററിലൂടെയാണ്​ പ്രോമിസ് ​ മെഡിക്കൽ ഗ്രൂപ്പ്​ ദന്ത പരിചരണ മേഖലയിൽ പ്രവേശിക്കുന്നത്​. തുടർന്ന്​ രാജ്യത്തിന്‍റെ വിവിധ മേഖലകളിലേക്ക്​ ശാഖകൾ വിപുലീകരിച്ച പ്രോമിസ്​ ഖത്തറിലെ മുൻ നിര ദന്ത പരിചരണ സ്ഥാപനമായി സ്വദേശികൾക്കും പ്രവാസികൾക്കുമിടയിൽ ശ്രദ്ധനേടി കഴിഞ്ഞതായി ഡോ. അബ്​ദു സമദ്​ പറഞ്ഞു. ഇസ്​ഗാവ, മുഐതർ, ഉം അൽദും തുടങ്ങിയ മേഖലകളിൽ പ്രോമിസ്​ ഡെന്‍റർ കെയർ പ്രവർത്തിക്കുന്നുണ്ട്​. ഇതിനകം ഒരു ലക്ഷത്തോളം പേർക്ക്​ രാജ്യാന്തര നിലവാരത്തിലെ ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതായി മാനേജ്‌മെന്റ്  അറിയിച്ചു.

 
ഡെന്‍റൽ ഇൻ പ്ലാൻസ്​, പെഡോഡോണ്ടിക്സ്​, ഓർത്തോ ഡോൺടിക്സ്​, എൻഡോഡോൺടിക്സ്​ തുടങ്ങി പല്ലു രോഗവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിൽ വൈദഗ്​ധ്യം നേടിയ ഡോക്ടർമാർ ഉൾപ്പെടെ 50 മെഡിക്കൽ സ്റ്റാഫ്​ ഉൾപ്പെടുന്നതാണ്​ മദീന ഖലീഫ ശാഖയിലെ ചികിത്സാ വിഭാഗമെന്ന്​ ഡോ. അബ്​ദു സമദ്​ വ്യക്തമാക്കി..
അറബി, ഇംഗ്ലീഷ്​, ഉറുദു, ഹിന്ദി, മലയാളം, തെലങ്ക്​, ബംഗാളി, തമിഴ്​ ഉൾപ്പെടെ വിവിധ ഭാഷകളിൽ ​മെഡിക്കൽ സംഘവുമായി രോഗികൾക്ക്​ ആശയവിനിമയം നടത്താനുള്ള സംവിധാനവുമുണ്ട്​. പ്രായഭേദമന്യേ എല്ലാ വിഭാഗം ആളുകൾക്കും ചികിത്സ ഉറപ്പാക്കുന്നതിനും, അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും പ്രോമിസിന്​ കഴിയുന്നതായി മാനേജ്​മെന്‍റ്​ അറിയിച്ചു.

.
പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗക്കാർക്കും ചുരുങ്ങിയ ചിലവിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതാണ്​ തങ്ങളുടെ സവിശേഷതയെന്ന്​ സി.ഇ.ഒ അറിയിച്ചു. കമ്പനികൾ, സ്കൂൾ ജീവനക്കാർ, ഹമദ്​ ആശുപത്രി, പി.എച്ച്​.സി.സി ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കും കുടുംബാംഗങ്ങൾക്കും ഇളവുകൾ നൽകുന്ന സ്പെ ഷൽ പ്രി​വിലേജ്​ കാർഡും പുറത്തിറക്കിയതായി ഡോ. അബ്​ദുസമദ്​ പറഞ്ഞു.

 
വാർത്താ സമ്മേളനത്തിൽ പ്രോമിസ്​ മെഡിക്കൽ സെന്‍റർ ചെയർമാൻ മുഹമ്മദ്​ സുൽതാൻ അൽ അലി, പ്രോമിസ്​ ​മെഡിക്കൽ ഗ്രൂപ്പ്​ ഡയറക്ടർ നജീബ്​ ഇല്ലത്ത്​, ഡെന്‍റൽ സെന്‍റർ ഡയറക്ടർ ഡോ. സമീർ അലി അരക്കണ്ടിയിൽ, മെഡിക്കൽ ഡയറക്ടർ ഡോ. അയ്​ഹാം അൽ മുബാറക്​, ഡോ. അജയ്​ ചാക്കോ, ഡോ. ഷമീം ജമാൽ എന്നിവരും പ​ങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News