Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ കുട്ടികൾക്കുള്ള വാക്സിൻ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും,വാക്സിനേഷൻ രണ്ടു മില്യണിലേക്ക്

May 15, 2021

May 15, 2021

ദോഹ: ഖത്തറിൽ 12 മുതൽ 15 വയസ്സ് വരെ പ്രായമായ കുട്ടികൾക്കുള്ള വാക്സിനേഷൻ രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും.ഫൈസർ,ബയോൺടെക് വാക്സിനാണ് ഈ പ്രായത്തിലുള്ളവർക്ക് നൽകുന്നത്.ഇതിനായി രക്ഷിതാക്കൾ  പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.തുടർന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അപേക്ഷകരെ നേരിൽ ബന്ധപ്പെട്ട് തുടർ നടപടിക്രമങ്ങൾ അറിയിക്കും.www.moph.gov.qa എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

കുട്ടികളിൽ ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോകാരോഗ്യ സംഘടനാ അറിയിച്ചതിനെ തുടർന്നാണ് നടപടി.അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇത് നടപ്പില്‍ വരുത്തി തുടങ്ങിയിട്ടുണ്ട്. സപ്തംബറില്‍ പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിക്കുമ്പോള്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് സുരക്ഷിതമായി സ്‌കൂളിലേക്ക് മടങ്ങുന്നതിന് വാക്‌സിനേഷന്‍ സഹായിക്കും. സ്‌കൂളിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുന്നതിനും ഇടയ്ക്കിടെ പഠന സംവിധാനത്തില്‍ മാറ്റം വരുത്തുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

പെരുന്നാള്‍ അവധിക്കും ശേഷം 30 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. വാക്‌സിനെടുത്തവര്‍ക്കുള്ള ക്വാറന്റീന്‍ ഇളവ് ആറ് മാസത്തില്‍ നിന്ന് 9 മാസമായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ,കോവിഡ് വാക്സിൻ വിതരണത്തിൽ ഖത്തർ ഇന്ന് മറ്റൊരു നാഴികക്കല്ല് പൂർത്തിയാക്കും.ശനിയാഴ്ച്ചയോടെ  രാജ്യത്ത് നൽകിയ കുത്തിവെപ്പുകളുടെ എണ്ണം രണ്ടു മില്ല്യൺ (20 ലക്ഷം) കവിയുമെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം 27 ലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്തിന് വലിയ നേട്ടമാണ് രണ്ടു മില്ല്യൺ ഡോസ് നൽകുക എന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News