Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറിൽ കുട്ടികളെ ചേർക്കാനുള്ള നഴ്‌സറികൾ കണ്ടെത്താൻ ഇനി അമേർനി ആപ്പ് ഉപയോഗിക്കാം

September 20, 2021

September 20, 2021

ദോഹ : തങ്ങളുടെ കുട്ടികൾക്ക് അനുയോജ്യമായ നഴ്‌സറികൾ കണ്ടെത്താൻ രക്ഷിതാക്കൾക്ക് ഇനി അമേർനി ആപ്പിന്റെ സഹായം തേടാം. തൊഴിൽ-സാമൂഹ്യവികസന വകുപ്പാണ് നൂതനമായ ഈ ആശയം മുന്നോട്ട് വെച്ചത്. മന്ത്രാലയത്തിന്റെ ഈ ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമാണ്.

ഇംഗ്ലീഷിലും അറബിക്കിലും ആപ്പ് വഴി നഴ്‌സറികൾ തിരയാം. അപ്ലിക്കേഷനിൽ തൗതീക്ക് വിവരങ്ങൾ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. ശേഷം, ഓരോ പ്രദേശത്ത് ഉള്ള നഴ്‌സറികൾ അറിയാനും, നഴ്‌സറിയുടെ പേര് ഉപയോഗിച്ച് തിരയാനും കഴിയും. ഗൂഗിൾ മാപ്പ് വഴി ഒരു പ്രദേശം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, അവിടെ ഉള്ള നഴ്‌സറികളെ ആപ്പ് വ്യത്യസ്ത നിറങ്ങളിൽ കാണിച്ചു തരും. ഈ നിറങ്ങൾ ഉപയോഗിച്ച്, നഴ്‌സറി അറബിക്ക് ആണോ, ഇംഗ്ലീഷ് ആണോ, രണ്ട് ഭാഷയും കൈകാര്യം ചെയ്യുന്നതാണോ എന്ന് തിരിച്ചറിയാനും രക്ഷിതാക്കൾക്ക് സാധിക്കും. ഒരു നഴ്‌സറിയുടെ പേരിൽ ക്ലിക്ക് ചെയ്താൽ അവിടുത്തെ പ്രവർത്തനരീതിയും, സമയക്രമവും അറിയാനും ആപ്പിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്.

 


Latest Related News