Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിലും കേരളത്തിലും പ്രത്യേക ഇളവുകൾ, ഖത്തർ കെ.എം.സി.സി പ്രിവിലേജ് കാർഡ് വിതരണം മുൻ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉൽഘാടനം ചെയ്യും

October 04, 2022

October 04, 2022

അൻവർ പാലേരി
ദോഹ : ഖത്തർ കെ.എം.സി.സി അംഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രിവിലേജ് കാർഡിന്റെ ഔദ്യോഗിക ഉൽഘാടനം മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും.ഒക്ടോബർ ആറിന് വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് ദോഹയിലെ അൽ അറബ് സ്റ്റേഡിയം ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുകയെന്ന് കെ.എം.സി.സി ഭാരവാഹികൾ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തർ കെ.എം.സി.സിയുടെ അംഗത്വ കാർഡുകൾ പ്രിവിലേജ് കാർഡുകളായാണ് ഇനിമുതൽ അറിയപ്പെടുക.കാർഡ് ഉടമകൾക്ക് ഖത്തറിലും നാട്ടിലുമായി ദൈനംദിന ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളിൽ പ്രത്യേകം ഇളവുകൾ ലഭിക്കും.ഇതിനായി നിരവധി സ്ഥാപനങ്ങളുമായി ഖത്തർ കെ.എം.സി.സി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീർ പറഞ്ഞു.ഖത്തറിൽ വിവിധ ക്ലിനിക്കുകൾ,ജ്വല്ലറികൾ,റസ്റ്റോറന്റുകൾ,ട്രാവൽ ഏജൻസികൾ,കാർഗോ സ്ഥാപനങ്ങൾ,ഓട്ടോ ഗാരേജ്  തുടങ്ങി വ്യാപാര,വാണിജ്യ,സേവന സ്ഥാപനങ്ങളുമായാണ് കരാറുണ്ടാക്കിയത്.ഖത്തറിലെ പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ ലിബാനെ സ്വിസ്സയുമായി സഹകരിച്ച് ഹെൽത്ത്-മോട്ടോർ വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള എല്ലാ ഇൻഷുറൻസ് സേവനങ്ങൾക്കും കെ.എം.സി.സി അംഗങ്ങൾക്ക് പ്രത്യേക ഇളവുകൾ ലഭിക്കും.കാർഡിനും ഇളവുകൾക്കും പ്രത്യേക കാലപരിധി ഉണ്ടാവില്ല.

കേരളത്തിലെ ആരോഗ്യമേഖലയിൻ മിംസ് ആശുപത്രിയുമായാണ് കരാറുള്ളത്.ഇതനുസരിച്ച് കേരളത്തിലെ എട്ട് മിംസ് ആശുപത്രികളിലും കെ.എം.സി.സി പ്രിവിലേജ് കാർഡ് ഉടമകൾക്ക് ചികിത്സാ ചിലവിൽ പ്രത്യേകം ഇളവ് ലഭിക്കും.കേരളാ വവ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും കേരളത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കൂടി ഇളവുകൾ ലഭിക്കുന്ന തരത്തിൽ  മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും എസ്.എ.എം ബഷീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മെമ്പർഷിപ്പ് കാമ്പയിൻ പുരോഗമിക്കുമ്പോൾ 18,000 നും 25,000നും ഇടയിൽ അംഗങ്ങളെയാണ് ഖത്തർ കെ.എം.സി.സി പ്രതീക്ഷിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി,സ്വാഗതസംഘം ജനറൽ കൺവീനർ റഈസ് പെരുമ്പ എന്നിവരും പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News