Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി തുറക്കും

April 24, 2022

April 24, 2022

ദോഹ : ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി പുതുതായി തുറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽറയ' പത്രം റിപ്പോർട്ട് ചെയ്തു.അൽ മഷാഫ്,ഉംഅൽ സനീം,അൽ സദ്ദ് എന്നിവിടങ്ങളിലായിരിക്കും പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുറക്കുക.ഇവിടേക്കുള്ള ജീവനക്കാരെ നിയമിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിനു പുറമെ അൽഖോറിലെ ഹെൽത്ത് സെന്റർ മാറ്റി പുതിയത് നിർമിക്കും.പുതിയ കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 31 ആവും.

ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് വിപുലമായ പദ്ധതികളാണ് ആരോഗ്യമന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.ഇതിന്റെ ഭാഗമായി ഉംഗുവൈലിന,മദീന ഖലീഫ എന്നിവിടങ്ങളിലെ ഹെൽത്ത് സെന്ററുകൾ മാറ്റിസ്ഥാപിക്കാനും  ബനിഹജർ,നുഐജ എന്നിവിടങ്ങളിൽ പുതിയ ഹെൽത്ത് സെന്ററുകൾ നിർമിക്കാനും പദ്ധതിയുണ്ട്.എന്നാൽ 2025 ഓടെ മാത്രമായിരിക്കും ഇവയുടെ നിർമാണം പൂർത്തിയാവുക.   

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News