Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സിദ്ര കോവിഡ് സെന്ററിൽ ഇനി കോവിഡ് ടെസ്റ്റുകൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധം

December 30, 2021

December 30, 2021

ദോഹ : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിദ്ര കോവിഡ് മെഡിക്കൽ സെന്ററിലെ രജിസ്‌ട്രേഷൻ ഓൺലൈൻ ആക്കിയതായി അധികൃതർ അറിയിച്ചു. പീസീആർ,സെറോളജി ടെസ്റ്റുകൾക്കായി സെന്ററിൽ എത്തുന്നവർ ഇനി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. 

മൂന്ന് വ്യത്യസ്ത നിരക്കുകളിൽ പീസീആർ ടെസ്റ്റ്‌ നടത്താനുള്ള സൗകര്യമാണ് സെന്ററിൽ ഉള്ളതെന്നും അധികൃതർ വ്യക്തമാക്കി. 160 റിയാലിന്റെ ടെസ്റ്റിന് 18 മണിക്കൂറിനുള്ളിലാണ് ഫലം ലഭിക്കുക. 300 റിയാലിന്റെ ടെസ്റ്റിന് (വൈകീട്ട് ആറ് മണിക്ക് മുൻപ് സ്വാബ് ശേഖരിച്ചാൽ ) എട്ട് മണിക്കൂറും, 660 റിയാലിന്റെ ടെസ്റ്റിന് ( വൈകീട്ട് 10 മണിക്ക് മുൻപ് സ്വാബ് ശേഖരിച്ചാൽ) മൂന്ന് മണിക്കൂറുമാണ് ഫലം ലഭിക്കാൻ കാത്തിരിക്കേണ്ടത്. രാവിലെ 7:30 മുതൽ രാത്രി 10 മണിവരെ പ്രവർത്തിക്കുന്ന സെന്റെറിൽ, ഓൺലൈൻ ആയി ടെസ്റ്റിന് ബുക്ക് ചെയ്തതിന്റെ രേഖ കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ. 

കൂടുതൽ വിവരങ്ങൾക്ക് http://www.sidra.org സന്ദർശിക്കുക


Latest Related News