Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഒമിക്രോൺ ഒരു രോഗിയിൽ നിന്നും നാല്പത് പേരിലേക്ക് പടർന്നേക്കാം : ഖത്തർ ആരോഗ്യവിദഗ്ദൻ

January 09, 2022

January 09, 2022

ദോഹ : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ, ഒരു രോഗിയിൽ നിന്നും ശരാശരി നാല്പതോളം പേരിലേക്ക് പകരുമെന്ന്  സിദ്ര മെഡിസിനിലെ ഡോക്ടർ മഹ്ദി അൽ അദ്‌ലി. ഡെൽറ്റ വകഭേദത്തെക്കാൾ നാലിരട്ടിയോളം വ്യാപനശേഷി ഒമിക്രോണിന് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കോവിഡിന്റെ ആദ്യ വൈറസ് മൂന്ന് പേരിലേക്കും, പിന്നീട് കണ്ടെത്തിയ ഡെൽറ്റ വകഭേദം ഒൻപത് പേരിലേക്കും പടർന്നുപിടിക്കാൻ സാധ്യത ഉണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിരുന്നു. എന്നാൽ, ഒമിക്രോൺ ഒരാളിൽ നിന്നും നാല്പതോളം പേരിലേക്ക് പകരുമെന്നാണ് അൽ അദ്രി അഭിപ്രായപ്പെട്ടത്. 

ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ച്, കോവിഡ് തരംഗത്തെ നേരിടാൻ ഖത്തറിലെ ജനങ്ങൾ തയ്യാറാവണമെന്ന് നിർദേശിച്ച ഡോക്ടർ, ഒമിക്രോൺ വൈറസ് ഒരു രോഗിയുടെ ശരീരത്തിൽ സാന്നിധ്യം കാണിച്ചു തുടങ്ങാൻ കേവലം രണ്ട് ദിവസങ്ങൾ മതിയെന്നും വ്യക്തമാക്കി. മറ്റ് കോവിഡ് വകഭേദങ്ങൾ ആറോളം ദിവസമെടുത്താണ് സാന്നിധ്യം അറിയിക്കുക. രണ്ട് ഡോസ് ഫിസർ വാക്സിൻ എടുത്ത ശേഷം, ബൂസ്റ്റർ ഡോസ് ആയി മോഡർണ വാക്സിൻ എടുക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെന്നും, ഈ വാർത്തയ്ക്ക് ശാസ്ത്രീയ അടിത്തറ ഇല്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഖത്തർ റേഡിയോയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഡോക്ടർ.


Latest Related News