Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
പ്രചാരണം കൊഴുക്കുന്നു, ഖത്തർ രാജകുമാരി ഏഴ് പുരുഷന്മാരുമായി ലൈംഗിക കേളിയിൽ ഏർപെടുന്നതിനിടെ പിടിക്കപ്പെട്ടുവെന്ന വ്യാജപ്രചാരണവുമായി ഹിന്ദുത്വ ഹാൻഡിലുകൾ

June 08, 2022

June 08, 2022

അൻവർ പാലേരി
ദോഹ : പ്രവാചക നിന്ദയുടെ പേരിൽ ലോകസമൂഹത്തിന് മുന്നിൽ നാണം കെടേണ്ടി വന്ന നരേന്ദ്രമോദി സർക്കാരിന്റെയും ബിജെപിയുടെയും മുഖം രക്ഷിക്കാൻ ഇന്ത്യയിലെ വലതുപക്ഷ തീവ്ര ഹിന്ദുത്വ പ്രചാരകർ ഖത്തറിനെതിരെയുള്ള ആക്രമണത്തിന് മൂർച്ഛ കൂട്ടുന്നു..ഖത്തർ എയർവെയ്‌സ് ബഹിഷ്ക്കരിക്കണമെന്ന സംഘി അനുകൂലികളുടെ ആഹ്വനം ലോകസമൂഹത്തിന് മുന്നിൽ ഏറെ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ ഖത്തർ രാജകുമാരിയുടേതെന്ന പേരിൽ വ്യാജ ലൈംഗിക ആരോപണവുമായി ഈ വിഭാഗം വീണ്ടും  സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണ്.

'ഖത്തർ രാജകുമാരി ശൈഖ സൽവ ഏഴ് പുരുഷന്മാരുമായി ലൈംഗിക കേളികളിൽ ഏർപെടുന്നതിനിടെ പിടിക്കപ്പെട്ടു' എന്ന തലക്കെട്ടോടെ 'ഫിനാൻഷ്യൽ ടൈംസ്' പത്രത്തിന്റേതെന്ന പേരിൽ വ്യാജമായി നിർമിച്ച ഏഴുവർഷം മുമ്പുള്ള പത്രക്കട്ടിംഗുമായാണ് പുതിയ ആരോപണം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

അതേസമയം,ഫിനാൻഷ്യൽ ടൈംസിന്റെതെന്ന പേരിൽ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമാണെന്നും പത്ര കട്ടിങ്ങിനൊപ്പം ചേർത്ത ചിത്രം ദുബായിലെ ഒരു ബിസിനസുകാരിയുടെ ഫോട്ടോയാണെന്നും പ്രമുഖ ഓൺലൈൻ മാധ്യമമായ 'ബൂം' നടത്തിയ വസ്തുതാന്വേഷണത്തിൽ കണ്ടെത്തി.

ഇന്ത്യയിലെ ഉത്തരവാദപ്പെട്ട രണ്ട് ബിജെപി നേതാക്കൾ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തെ ഖത്തറും ചില ഗൾഫ്,അറബ് രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് വലതുപക്ഷ ഓൺലൈൻ ഹാൻഡിലുകൾ വ്യാജവാർത്തയാണെന്ന് വർഷങ്ങൾക്ക് മുമ്പ് സ്ഥിരീകരിക്കപ്പെട്ട പത്രക്കട്ടിംഗ് കുത്തിപ്പൊക്കി പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

വ്യാജമായി നിർമിച്ച പത്രകട്ടിങ്ങിൽ "ഖത്തർ രാജകുമാരി  ഷെയ്ഖ സാൽവ 7 പുരുഷന്മാരുമായി ലൈംഗിക കേളികളിൽ ഏർപെടുന്നതിനിടെ പിടിക്കപ്പെട്ടുവെന്നും വാർത്ത പുറംലോകം അറിയാതിരിക്കാൻ
ഖത്തർ രാജകുടുംബം 50 കോടി നൽകിയെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്.

ഇത്തരമൊരു ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ഫിനാൻഷ്യൽ ടൈംസ് ഇത്തരമൊരു വാർത്ത നൽകിയിട്ടില്ലെന്നും തങ്ങൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി 'ബൂം' റിപ്പോർട്ട് ചെയ്തു.

വാർത്തയും പത്ര കട്ടിങ്ങും വ്യാജമാണെന്നും 2016 മുതൽ വലതുപക്ഷ തീവ്ര ഹിന്ദുത്വ പ്രചാരകർ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.പ്രവാചക നിന്ദയുടെ പേരിൽ ഇന്ത്യക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിൽ പഴയ വ്യാജ ആരോപണം വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും 'ബൂം' റിപ്പോർട്ട് ചെയ്തു.

പത്രവാർത്തയിൽ ഷെയ്‌ഖ സാൽവയെന്ന പേരിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ദുബായ് ആസ്ഥാനമായുള്ള അൽ മസ്‌റൂയി ഹോൾഡിംഗ്‌സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആലിയ അൽ മസ്‌റൂയിയുടേതാണ്.

2016 ഓഗസ്റ്റിൽ ഫിനാൻഷ്യൽ ടൈംസിന്റെ ന്യൂസ്‌റൂം എഡിറ്റോറിയൽ അസിസ്റ്റന്റ് മൈക്കൽ ലിൻഡ്‌സെ മുംബൈ ദിനപത്രമായ ആഫ്റ്റർനൂൺ വോയ്‌സിന് ഇത് സംബന്ധിച്ച് നൽകിയ അഭിമുഖത്തിൽ  "നിങ്ങൾ പരാമർശിച്ച ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റല്ലാത്ത www.awdnews.com-ലാണ് ആദ്യം പ്രസിദ്ധീകരിച്ചതെന്ന്' വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News