Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുണ്ടായ എസ്.എഫ്.ഐ അക്രമത്തിൽ ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിക്ഷേധിച്ചു

June 24, 2022

June 24, 2022

ദോഹ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിസ് എസ് .എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും ,ജീവനക്കാരെ ക്രൂരമായി മർദിച്ച്‌  ഓഫീസ് അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ ഒ.ഐ.സി.സി-ഇൻകാസ്  ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. എസ്.എഫ്.ഐ-ഡിവൈഎഫ്ഐ  അക്രമികളുടെ നടപടി സംഘപരിവാർ രാഷ്ട്രീയവും ചുവപ്പിൻ്റെ രാഷ്ട്രീയവും ഒന്നാണന്ന് തെളിയിക്കുന്നതാണെന്ന്  ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സമീർ ഏറാമല പ്രസ്താവനയിൽ അറിയിച്ചു

സ്വർണ്ണ കള്ളക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ അട്ടിമറിക്കാൻ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തെയും  നരേന്ദ്ര മോദിയെയും സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കൊട്ടേഷനാണ് അക്രമമെന്ന് പ്രസ്താവനയിൽ ആരോപിച്ചു. സ്വർണ്ണക്കടത്ത്,കെ.റെയിൽ വിഷയങ്ങളിൽ സംശയത്തിന്റെ നിഴലിൽ നില്കുന്ന പിണറായി വിജയനും ഇടതു പക്ഷ സർക്കാറും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് ആക്രമണത്തിലൂടെ നടത്തുന്നത്..പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിവരുന്ന ജനകീയ  സമരങ്ങൾക്ക് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന ജനപിന്തുണ വിറളി പൂണ്ട മുഖ്യമന്ത്രി ഇത്തരം സംഘം ചേർന്നുള്ള ആക്രമണങ്ങളിലൂടെ  കോൺഗ്രസ്സിനെ തളർത്താമെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്.-സെൻട്രൽ കമ്മറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അതേസമയം,വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ  നടപടിയെ തള്ളി സിപിഎം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ.പി.ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News