Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

August 27, 2022

August 27, 2022

ദോഹ:ഒ.ഐ.സി.സി-ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഷ്യൻ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി.ഇൻഡസ്ട്രിയൽ ഏരിയയിലെ ഖത്തർ മാസ്റ്റർ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കായി സംഘടിപ്പിച്ച.ക്യാമ്പിൽ 400 ഓളം പേർ പങ്കെടുത്തു. ജീവിത ശൈലീരോഗ നിർണയത്തോടൊപ്പം  വിധഗ്തഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.. പരിശോധനക്കെത്തിയ രോഗികൾക്ക് സൗജന്യ ഹെൽത്ത് &ഡെന്റൽ പരിശോധനാ കൂപ്പണുകളും വിതരണംചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട്മണിക്ക് ആരംഭിച്ച പരിപാടി 
ഒ.ഐ.സി.സി- ഇൻകാസ് ഖത്തർ സെട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അൻവർ സാദത്ത് ഉദ്ഘാടനം നിർവഹിച്ചു.ഒ.ഐ.സി.സി -ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് പിസി നൗഫൽ  കട്ടുപ്പാറ അധ്യക്ഷനായിരുന്നു.
സലീം ഇടശ്ശേരി , നഹാസ് കൊടിയേരി , ജോർജ് അഗസ്റ്റിൻ , ജോൺ ഗിൽബേർട്ട് , നാസർ വടക്കേക്കാട് , ചാന്ദിഷ് ചന്ദ്രൻ ,നദീം മാന്നാർ തുടങ്ങിയവർ സംസാരിച്ചു.ജാഫർ കമ്പാല സ്വാഗതവും
ഇർഫാൻ പകര നന്ദിയും പറഞ്ഞു.
റഹൂഫ് കൊണ്ടോട്ടി , മഷ്ഹൂദ് തിരുത്തിയാട് , ജൂട്ടാസ് പോൾ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് തൊഴിലാളികളുമായി സംവദിച്ചു.സെൻട്രൽ കമ്മിറ്റി, യൂത്ത് വിങ്ങ്, ജില്ലാ കമ്മിറ്റി ഭാരവാഹികളും നേതാക്കളും ക്യാമ്പ് സന്ദർശിച്ച്  ആശംസകളറിയിച്ചു.
വസീം പൊന്നാനി ,സായിദ് തെന്നല , മുഹമ്മദലി കുറ്റിപ്പുറം , മുഫാസ് , രജീഷ് ബാബു , ഷഫീർ നരണിപ്പുഴ , രാഖിൽ കൂനോൾമാട് , നിയാസ് കൊട്ടപ്പുറം , അനീസ് കെ.ടി വളപുരം തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News