Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കോവിഡ് പരിശോധനാ ഫലമറിയാനായി 16000 ൽ വിളിക്കരുത്, ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

January 18, 2022

January 18, 2022

ദോഹ : മെഡിക്കൽ ആവശ്യങ്ങൾ അറിയിക്കാനായി ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പറായ 16000 ദുരുപയോഗം ചെയ്യരുതെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം. ആളുകൾ ഈ നമ്പറിൽ ബന്ധപ്പെട്ട് കോവിഡ് പരിശോധനയുടെ ഫലം അന്വേഷിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സേവനം അതിനുള്ളതല്ല, ഫലം തയ്യാറായാൽ എസ്.എം.എസ് സന്ദേശത്തിലൂടെ അറിയിക്കും. മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. 

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ടോൾഫ്രീ നമ്പർ വഴി ചികിത്സ, മരുന്നുകളുടെ ഹോം ഡെലിവറി, വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിന് ആവശ്യമായ നിർദേശങ്ങൾ എന്നിവയാണ് നൽകുന്നത്. വാക്സിന്റെ കാലാവധി സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാനും ഈ നമ്പർ ഉപയോഗിക്കാം. കോവിഡ് ഇതര അസുഖങ്ങൾക്കാണ് 16000 ലൂടെ ചികിത്സ ലഭ്യമാവുക.


Latest Related News