Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സുപ്രധാന തീരുമാനം,ലോകകപ്പ് ടിക്കറ്റ് ഇല്ലെങ്കിലും ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത് ഖത്തറിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം

November 04, 2022

November 04, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ലോകകപ്പ് ടിക്കറ്റില്ലെങ്കിലും ഡിസംബർ 2 മുതൽ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇതോടൊപ്പം,നവംബർ 1 ന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള സന്ദർശക വിസയിൽ രാജ്യത്ത് പ്രവേശിച്ച സന്ദർശകർക്ക്,500 റിയാൽ നൽകി ഫാൻ വിസയാക്കി മാറ്റാനുള്ള അവസരം ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 

2023 ജനുവരി 23 വരെ ഇവർക്ക് രാജ്യത്ത് തങ്ങാവുന്നതാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകൃത സേവന കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യം ഉണ്ടാവും.

ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാൻ : Click Here
ഹയ്യ പ്ലാറ്റ്‌ഫോം വഴി ഖത്തറിലേക്ക് വരാന്‍ ഇന്നുതന്നെ അപേക്ഷിച്ചു തുടങ്ങാം. നിലവില്‍ ടിക്കറ്റുള്ളവര്‍ക്കും വണ്‍ പ്ലസ് ത്രീ പാക്കേജുകാര്‍ക്കും മാത്രമായിരുന്നു ഇതുവരെ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാന്‍   അവസരമുണ്ടായിരുന്നത്.ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.അതേസമയം,ഇത് സംബന്ധിച്ച് ഇനിയും കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News