Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
മെസെയ്‌ദ്, റാസ് ലഫാൻ ജനറൽ ആശുപത്രികൾ വൈകാതെ ആരംഭിക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

October 28, 2021

October 28, 2021

ദോഹ : ആരോഗ്യവകുപ്പിന്റെ പുതിയ പദ്ധതികളായ മെസെയ്‌ദ്, റാസ്‌ ലഫാൻ ആശുപതികൾ വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അഷ്‌ഗാലിനൊപ്പം ചേർന്ന് മാനസിക ആരോഗ്യകേന്ദ്രം നവീകരിക്കാനും പദ്ധതിയുണ്ടെന്ന് ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അധികൃതർ അറിയിച്ചു. 


120 വീതം കിടക്കകളുള്ള ആശുപത്രികളാണ് മെസെയ്ദിലും റാസ് ലഫാനിലും ഒരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഈ ആശുപത്രികളിൽ പുരുഷൻമാർക്ക് മാത്രമായിരിക്കും ചികിത്സ നൽകുക. ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ കെയർ സെന്ററിൽ വയോധികർക്കായി ചികിത്സാസൗകര്യം ഒരുക്കാനും ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അൽവക്ര ആശുപത്രിയുടെ അരികിലുള്ള അൽമാഹ ശിശുസംരക്ഷണകേന്ദ്രത്തിൽ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News