Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹമദ് മെഡിക്കൽ കോർപറേഷനിലെ ദന്തവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ

January 20, 2022

January 20, 2022

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലുള്ള ദന്തരോഗവിഭാഗം ക്ലിനിക്കുകളിൽ ചികിത്സയ്ക്ക് എത്തുന്നവർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഹമദിന്റെ ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെയാണ് നിർദേശങ്ങൾ പ്രസിദ്ധീകരിച്ചത്. കോവിഡ് വ്യാപനം തടയാനാണ് പുതിയ നടപടി ക്രമങ്ങളെന്നും അധികൃതർ വിശദീകരിച്ചു. 

കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ പരിമിതമായ ബുക്കിങ്ങുകൾ മാത്രമേ ദന്തരോഗ ക്ലിനിക്കുകളിൽ സ്വീകരിക്കൂ. ബുക്ക് ചെയ്ത ഏതെങ്കിലും വ്യക്തിക്ക് നിശ്ചിത സമയത്ത് ക്ലിനിക്കിൽ എത്താൻ കഴിയില്ലെങ്കിൽ അക്കാര്യം അധികൃതരെ അറിയിക്കണം. ആ അവസരം മറ്റൊരാൾക്ക്‌ നൽകാൻ വേണ്ടിയാണ് ഈ നിർദേശം. രോഗികൾ ആശുപത്രിയിലേക്ക് ഒറ്റക്ക് വരണമെന്നും, (മറ്റ് ഗുരുതര രോഗങ്ങളോ ശാരീരിക പരിമിതികളോ ഇല്ലെങ്കിൽ ) കുട്ടികളുടെ കൂടെ ഒരാൾക്ക് വരാമെന്നും ഹമദ് അധികൃതർ വ്യക്തമാക്കി. ക്ലിനിക്കിൽ എത്തുമ്പോൾ മാസ്ക് ധരിക്കുകയും ഇഹ്തിറാസ് ആപ്പ് കാണിക്കുകയും വേണമെന്നും ഹമദ് ആശുപത്രി കൂട്ടിച്ചേർത്തു.


Latest Related News