Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ പുതിയ ബീച്ചുകൾ ഒരുങ്ങുന്നു

November 20, 2021

November 20, 2021

ദോഹ : ഖത്തറിൽ പുതിയ ബീച്ചുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് സൂപ്പർവൈസറി കമ്മറ്റി. ഖത്തർ ടീവിയിലെ പ്രോഗ്രാമിലാണ് സൗന്ദര്യവൽക്കരണ സൂപ്പർ വൈസറി കമ്മറ്റിയുടെ പ്രോജക്ട് മാനേജറായ എൻജിനീയർ ജാസിം അബ്ദുൾറഹ്മാൻ ഫക്രു ഈ പ്രഖ്യാപനം നടത്തിയത്. 

റാസ്‌ അബു അബൗദ് സ്റ്റേഡിയത്തിന് സമീപത്തായി ഒരുങ്ങുന്ന റാസ്‌ അബു അബൗദ് ബീച്ച്, വെസ്റ്റ് ബേ നോർത്ത് ബീച്ച് തുടങ്ങി നിരവധി ബീച്ചുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. വെസ്റ്റ് ബേ മെട്രോ സ്റ്റേഷനിൽ നിന്നും കേവലം പത്ത് മിനിറ്റ് മാത്രമാവും പുതിയ ബീച്ചിലേക്കുള്ള അകലം. റാസ്‌ അബു അബൗദിൽ ടൂറിസ്റ്റുകൾക്കും കുടുംബങ്ങൾക്കും സമയം ചെലവഴിക്കാൻ ഉതകുന്നൊരു ബീച്ച് നിർമിക്കാനാണ് അധികൃതരുടെ പദ്ധതി. ആദ്യഘട്ടത്തിൽ ആറ് ബീച്ചുകളാവും ഉദ്ഘാടനം ചെയ്യപ്പെടുകയെന്നും ജാസിം അബ്ദുറഹ്മാൻ വ്യക്തമാക്കി. ഖത്തർ നാഷണൽ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ബീച്ചുകൾ ഒരുങ്ങുന്നത്.


Latest Related News