Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
റമദാനിൽ കൂടുതൽ പട്രോളിംഗ് യൂണിറ്റുകളെ വിന്യസിക്കും : ഖത്തർ ട്രാഫിക് ഡയറക്ടറേറ്റ്

March 28, 2022

March 28, 2022

ദോഹ : പരിശുദ്ധ റമദാനിൽ കൂടുതൽ പട്രോളിംഗ് യൂണിറ്റുകളെ നിരത്തിലിറക്കുമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഗതാഗതക്കുരുക്കുകൾ ഉണ്ടാവുന്നത് തടയാനും, അപകടങ്ങൾ കുറയ്ക്കാനുമാണ് ഈ നീക്കം. ഇഫ്താറിന് മുൻപും, തറാവീഹ് നമസ്കാരത്തിന് ശേഷവും ഗതാഗതക്കുടുക്ക് രൂപപ്പെടാതിരിക്കാൻ കൂടിയാണ് ഈ നടപടിയെന്ന് ഡയറക്ടറേറ്റ് മേധാവി ഫഹദ് ബുഹന്ദി അറിയിച്ചു. 

ഖത്തർ റേഡിയോയിലെ പരിപാടിയിൽ സംസാരിക്കവേയാണ് ട്രാഫിക്ക് വിഭാഗത്തിന്റെ റമദാൻ മുന്നൊരുക്കങ്ങൾ ബുഹന്ദി വിശദീകരിച്ചത്. ഇഫ്താറിന് മുൻപായി വീടുകളിലെത്താൻ തിരക്കുകൂട്ടുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ബുഹന്ദി കൂട്ടിച്ചേർത്തു. സൈക്ലിങിനായി റോഡുകളിൽ ഇറങ്ങുന്നവരും ഈ സമയങ്ങളിൽ ജാഗ്രത പുലർത്തണം. സ്കൂളുകൾ, റസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയുടെ പരിസരങ്ങളിലാണ് പട്രോളിംഗ് ശക്തിപ്പെടുത്തുക. 


Latest Related News