Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു, സ്വകാര്യ മേഖലയിൽ 456 ഒഴിവുകൾ

March 13, 2022

March 13, 2022

ദോഹ : വിവിധ തൊഴിൽ മേഖലകളിൽ ഖത്തറി പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കവുമായി തൊഴിൽ മന്ത്രാലയം. ഖത്തർ സ്വദേശികളായ പുരുഷന്മാർക്കും വനിതകൾക്കും ഖത്തറി വനിതകളുടെ മക്കൾക്കുമാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്. ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്ഫോമായ കവാദറിലൂടെയാണ് ഒഴിവുകളുടെ പട്ടിക പ്രഖ്യാപിച്ചത്. 


സാമ്പത്തിക - ഇൻഷുറൻസ് മേഖലയിൽ 56 ഒഴിവുകളാണ് പട്ടികയിൽ ഉള്ളത്. ഗതാഗതവുമായി ബന്ധപ്പെട്ട ജോലികളിൽ 88 ഒഴിവും, വ്യവസായമേഖലയിൽ 28 ഒഴിവുകളുമാണുള്ളത്. റിയൽ എസ്റ്റേറ്റ്, ടെക്‌നോളജി മേഖലകളിലും സ്വദേശികൾക്കായി നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. അവസരം പ്രയോജനപ്പെടുത്തണമെന്നും യോഗ്യരായ ആളുകൾ അപേക്ഷ നൽകാൻ മുന്നോട്ട് വരണമെന്നും തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.


Latest Related News