Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
അമിതവേഗതക്കാരെ പിടികൂടാൻ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും, ഖത്തർ ട്രാഫിക്

December 30, 2021

December 30, 2021

ദോഹ : രാജ്യത്തെ റോഡുകളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്. അപകടനിരക്ക് കുറയ്ക്കാനായാണ് പുതിയ നീക്കം. അപകടങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് അമിതവേഗമാണെന്നും, ഈ പ്രവണതയ്ക്ക് തടയിടാനായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും ട്രാഫിക്ക് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനായ റാഷിദ് ഖാമിസ് അൽ കുബൈസി മാധ്യമങ്ങളെ അറിയിച്ചു. 

ഇത് കൂടാതെ, പോലീസ്, സിവിൽ പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. പട്രോളിംഗ് ടീമിന്റെ കൈവശമുള്ള റഡാർ ഉപയോഗിച്ചും അമിതവേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങളെ കണ്ടെത്താൻ കഴിയും. അമിതവേഗതയിൽ ഓടിക്കുന്ന വാഹനം ബുക്ക് ചെയ്യുകയും, ഡ്രൈവർക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

 


Latest Related News