Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയോ?, പ്രചരിക്കുന്നത് വ്യാജ വർത്തയെന്ന് തൊഴിൽ മന്ത്രാലയം

December 08, 2021

December 08, 2021

ദോഹ : കോവിഡിന്റെ വകഭേദമായ ഒമിക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരീകരിച്ചതിനു പിന്നാലെ ഖത്തറിൽ നിന്ന് പുറത്തേക്ക് പോകുന്നവർക്കും രാജ്യത്തേക്ക് തിരിച്ചെത്തുന്നവർക്കുമുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു.ഇന്ത്യക്കാർ ഉൾപ്പെടെ രാജ്യത്തേക്ക് വരുന്നവർക്കുള്ള കൊറന്റൈൻ ദിനങ്ങൾ നീട്ടിയെന്ന തരത്തിൽ നേരത്തെ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.ഒമിക്രോൺ സ്ഥിരീകരിച്ച ചില ആഫ്രിക്കൻ രാജ്യങ്ങളെ കൂടി അപകട സാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സ്ഥിരീകരണമില്ലാത്ത ഇത്തരം വാർത്തകൾ പലരും സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്.ഖത്തറിലേക്ക് തിരിച്ചു വരാനിരുന്ന മലയാളികളിൽ ഉൾപെടെ ഇത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു.

ഖത്തറിലേക്ക് വരുന്ന കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമാണോ? വിശദമായി മനസിലാക്കാം  

ഖത്തറിലേക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.വാർത്തകൾക്ക് വിശ്വസനീയ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 

 


Latest Related News