Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഈദ് ആഘോഷം : ഖത്തറിലെ പ്രധാന പാർക്കുകളിലെ സന്ദർശന സമയം

May 01, 2022

May 01, 2022

ദോഹ : ഈദുൽ ഫിത്ർ ആഘോഷങ്ങൾക്കായി ഖത്തറിലെ പാർക്കുകളും ബീച്ചുകളും സജ്ജമായതായി അധികൃതർ അറിയിച്ചു.പാർക്കുകളിൽ എത്തുന്ന സന്ദർശകർക്കുള്ള നിർദേശങ്ങളും സമയക്രമവും മുനിസിപ്പൽ മന്ത്രാലയം പുറത്തിറക്കി.പാർക്കുകളിൽ എത്തുന്ന മറ്റു സന്ദർശകർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ പെരുമാറരുതെന്നും മറ്റുള്ളവരുടെ സൗകര്യങ്ങൾക്ക് ഭംഗം വരുത്തരുതെന്നും അധികൃതർ നിർദേശിച്ചു.സന്ദർശകരുടെ സുരക്ഷയും പൊതു ശുചിത്വവും ഉറപ്പു വരുത്തണം.മാലിന്യം വലിച്ചെറിയാതെ നിശ്ചിത സ്ഥാനങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും സുരക്ഷാ ഗാർഡുകളുമായി സഹകരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.കളിസ്ഥലങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

പാർക്കുകളിൽ സന്ദർശകരെ അനുവദിക്കുന്ന സമയം : 

അൽ ഫുർജാൻ പാർക്ക് (പ്രവേശനം കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം) : രാവിലെ 5 മുതൽ വെളുപ്പിന് 1 മണി വരെ.

അൽഖോർ ഫാമിലി പാർക്ക് : രാവിലെ 8 മണി മുതൽ അർധരാത്രി വരെ.

മറ്റ് പൊതു പാർക്കുകളിൽ സുരക്ഷാ ജീവനക്കാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവേശനം അനുവദിക്കും.

ന്യൂസ്‌റൂം വാർത്തകൾ ഫെയ്‌സ്ബുക്കിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Latest Related News